GeneralLatest NewsMollywood

ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രളയ ബാധിതർക്കു വേണ്ടി നയൻതാരയുടെ അഭ്യർത്ഥന

കേരളത്തിന്റെ മിക്ക ഭാഗങ്ങളും കനത്ത വെള്ളപ്പൊക്കത്തിൽ പെട്ട് മറ്റൊരു ദുരിത കാലത്തിലൂടെയാണ് കടന്നു പോകുന്നത്

ശക്തമായ മഴയില്‍ പ്രളയ ഭീതിയില്‍ കഴിയുന്ന കേരളത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മറ്റൊരു പ്രളയദുരിതത്തെക്കൂടി അഭിമുഖീകരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിനു വേണ്ടി പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിച്ചാണ് താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌.

കേരളത്തിന്റെ മിക്ക ഭാഗങ്ങളും കനത്ത വെള്ളപ്പൊക്കത്തിൽ പെട്ട് മറ്റൊരു ദുരിത കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അതുകൊണ്ടു തന്നെ ദൈവത്തിന്റെ സ്വന്തം നാടിനെ ഈ ദുരന്ത ഘട്ടത്തിൽ നിന്നു രക്ഷിക്കാൻ എല്ലാവരും ഒരേ മനസ്സോടെ ഉണർന്നു പ്രവർത്തിക്കണമെന്നുമാണ് താരം കുറിച്ചിരിക്കുന്നത്.

ദുരിതത്തിൽ പെട്ടവർക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും സുരക്ഷിതമായി താമസിക്കുന്നതിനുള്ള ഇടവും ഒരുക്കിക്കൊടുക്കണമെന്നും കേരളത്തോട് കരുണ കാട്ടണമെന്നു ദൈവത്തോടു പ്രാർത്ഥിക്കാമെന്നും താരം കുറിച്ചു. നയൻതാരയുടെ പോസ്റ്റ് ഇതിനോടകം വൈറലാണ്.

shortlink

Related Articles

Post Your Comments


Back to top button