GeneralLatest NewsMollywood

ആരാധകരുടെ ആക്രമണം; മമ്മൂട്ടിയേക്കുറിച്ചുള്ള പോസ്റ്റുകള്‍ നീക്കം ചെയ്ത് രാഹുല്‍ റവൈല്‍

ഈ പോസ്റ്റുകള്‍ക്ക് നേരെ ജൂറി ചെയര്‍മാനെ ചീത്തവിളിച്ചു കൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും വന്നിരുന്നത്.

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തമിഴ് ചിത്രം പേരന്‍പിലെ പ്രകടനത്തിന് നടന്‍ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാതിരുന്നതിനെ ചൊല്ലി ജൂറിക്കെതിരേ പ്രതിഷേധവുമായി മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തി. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ രാഹുല്‍ നല്‍കിയ മറുപടിയും തൃപ്തികരം ആയിരുന്നില്ല. അതിനു പിന്നാലെ എന്തുകൊണ്ട് മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടിയില്ല എന്ന് വ്യക്തമാക്കി മമ്മൂട്ടിക്ക് താന്‍ അയച്ച സന്ദേശം സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ റവൈല്‍ പോസ്റ്റ് ചെയ്തു.

മമ്മൂട്ടി ആരാധകരുടെ രോഷം തനിക്കെതിരെ നീണ്ടതാണ് ഈ പോസ്റ്റിടാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതെന്ന് രാഹുല്‍ റവൈല്‍ കുറിച്ചിരുന്നു. തുടര്‍ന്ന് ഇതിന് മമ്മൂട്ടി മറുപടി അയച്ചതായും രാഹുല്‍ റവൈല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിവില്ലെന്നും ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും മമ്മൂട്ടി പറഞ്ഞുവെന്നാണ് റവൈല്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ പോസ്റ്റുകള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. ഈ പോസ്റ്റുകള്‍ക്ക് നേരെ ജൂറി ചെയര്‍മാനെ ചീത്തവിളിച്ചു കൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും വന്നിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button