GeneralLatest NewsMollywood

ദുരന്ത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ ജയസൂര്യ;മേപ്പാടിയിലെ ക്യാമ്പിലേക്ക് ബയോ ടോയ്ലറ്റുകള്‍

പുത്തുമലയില്‍നിന്ന് മാറിയവര്‍ അടക്കം 564 പേരാണ് സ്‌കൂളിലെ ക്യാമ്പിലുള്ളത്

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് സഹായവുമായി നടന്‍ ജയസൂര്യ. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് മാതൃഭുമിയുടെ സഹായത്തോടെ ആദ്യഘട്ടസഹായമായി പത്ത് താത്കാലിക ടോയ്ലറ്റുകള്‍ എത്തിച്ചത്. നടന്‍ ജയസൂര്യയാണ് ഇതിനുള്ള മുഴുവന്‍ ചെലവും വഹിച്ചത്.

പുത്തുമലയില്‍നിന്ന് മാറിയവര്‍ അടക്കം 564 പേരാണ് സ്‌കൂളിലെ ക്യാമ്പിലുള്ളത്. ഇതില്‍ 240 പേര്‍ സ്ത്രീകളാണ്. 139 കുട്ടികളും 185 പുരുഷന്മാരും. ഇത്രയുംപേര്‍ക്ക് ഉപയോഗിക്കാനുള്ള ടോയ്ലറ്റുകള്‍ സ്‌കൂളിലില്ലാത്തത് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. അവര്‍ക്ക് സഹായവുമായി ജയസൂര്യ എത്തുകയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button