GeneralLatest NewsMollywood

നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേ‌? നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ?

നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം.

ശക്തമായ മഴയില്‍ പ്രളയ സമാനമായ അവസ്ഥയിലാണ് കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍. ദുരിത പെയ്ത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ചാക്കിൽ പുതു വസ്ത്രങ്ങൾ വാരി നിറച്ച് വയനാട്ടിലേെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാൻ തയ്യാറായ നൗഷാദിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം. ബ്രോഡ് വേയിൽ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശി പി എം നൗഷാദാണ് കച്ചവടത്തിനായിവച്ചിരുന്ന വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി നൽകിയത്.  നൗഷാദിനെ പ്രശംസിച്ച് നടൻ സിദ്ദിഖ് എഴുതിയ കുറിപ്പ്  ചർച്ചയാകുന്നു.

സിദ്ദിഖിന്റെ കുറിപ്പ് വായിക്കാം:

ഈ മനുഷ്യൻ….. നൗഷാദ്…..

ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുമ്പോൾ ”നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ; എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരൻ. നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേ‌ത്? എന്നു ചോദിച്ചപ്പോൾ,”നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.”; എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യൻ.

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിർത്തുന്നത്, വലിയ മനുഷ്യരുടെ കാണാൻ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീർച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാൻ വിശ്വസിക്കുന്നു.

ചില നുണ പ്രചരണങ്ങൾക്കിപ്പുറവും, കരുതൽ പങ്കുവയ്ക്കുന്ന, ചേർത്തു പിടിക്കുന്ന, നിസ്വാർത്ഥരായ മനുഷ്യരെ കണ്ട് മനസ്സു നിറയുന്നു.

സ്നേഹം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.’

shortlink

Related Articles

Post Your Comments


Back to top button