Latest NewsTollywood

‘12 കോടിയിൽ 9 കോടി വ്യാജ കലക്‌ഷൻ’; ആരാധകര്‍ക്ക് വേണ്ടിയെന്നു പോസ്റ്റര്‍

നിരവധി സ്പൂഫ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ റൂപക് റൊണാള്‍ഡ്‌സണ്‍ തന്നെയാണ് കൊബ്ബരി മട്ടയും സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമ മേഖലയില്‍ ഏറ്റവും വലിയ ചര്‍ച്ച സിനിമയുടെ കളക്ഷന്‍ ആണ്. റിലീസ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ തുടങ്ങുന്ന കളക്ഷന്‍ റിപ്പോര്‍ട്ട് ഫാന്‍ ഫൈറ്റുകള്‍ക്ക് പലപ്പോഴും വഴിവയ്ക്കാറുണ്ട്. സ്പൂഫ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ‘ബേണിങ് സ്റ്റാര്‍’ സംപൂര്‍ണേഷ് ബാബുവിന്‍റെ പുതിയ ചിത്രമാണ് ‘കൊബ്ബാരി മട്ട’. റിലീസ് ചെയ്ത് 3 ദിവസം കഴിഞ്ഞപ്പോള്‍ സ്പൂഫ് പോസ്റ്റർ ഇറക്കി ശ്രദ്ധനേടുകയാണ് ചിത്രം.

ആഗസ്റ്റ് 10ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 12 കോടി കലക്‌ഷന്‍ നേടിയെന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. എന്നാല്‍ 12 കോടി രേഖപ്പെടുത്തിയതിന് മുകളിലായി ‘കണ്ടീഷന്‍സ് അപ്ലൈ’ എന്ന് സൂചിപ്പിക്കുന്ന ചിഹ്നം ഇട്ടിരിക്കുകയാണ്. അതായത് ‘ ആരാധകര്‍ക്ക് വേണ്ടി 9 കോടിയുടെ വ്യാജ കലക്‌ഷന്‍ കൂട്ടിചേര്‍ത്തിരിക്കുകയാണ്’ എന്ന് പോസ്റ്ററിന് താഴെ ചേര്‍ത്തിരിക്കുന്നു.

നിരവധി സ്പൂഫ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ റൂപക് റൊണാള്‍ഡ്‌സണ്‍ തന്നെയാണ് കൊബ്ബരി മട്ടയും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മൂന്ന് വേഷത്തിലാണ് സംപൂര്‍ണേഷ് ബാബു അഭിനയിച്ചിരിക്കുന്നത്. ഷക്കീലയും സിനിമയില്‍ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

shortlink

Post Your Comments


Back to top button