GeneralLatest NewsMollywood

അച്ഛനെ പോലെ കാണുന്നവർക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട കാര്യമുണ്ടോ? വിവാദങ്ങളോട് നടി നമിത

ഞാനും ദിലീപേട്ടന്റെ മകൾ മീനാക്ഷിയും തമ്മിൽ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. നടൻ ദിലീപിനൊപ്പം നിരവധി ചിത്രങ്ങളില്‍ നായികയായി എത്തിയ നമിതയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെല്ലാം കുറിക്കു കൊള്ളുന്ന മറുപടി നല്‍കുകയാണ് നമിത.

ഗോസിപ്പ് കോളങ്ങളില്‍ നമിതയുടെ പേര് കേള്‍ക്കുന്നതിനെ കുറിച്ചു താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ” ഗോസിപ്പുകളൊക്കെ ഇടക്കിടെ വന്നു പോകാറുണ്ട്. ദിലീപേട്ടന്റെ പേരിലാണ് ഏറ്റവും കൂടുതൽ ഗോസിപ്പ്സ് കേട്ടിട്ടുള്ളത്. പല സ്‌റ്റോറികളും വായിക്കുമ്പോൾ ഞാൻ ചിരിച്ചു മരിക്കും. ഒരു കാര്യം അറിയുമോ , ഞാനും ദിലീപേട്ടന്റെ മകൾ മീനാക്ഷിയും തമ്മിൽ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ. പിന്നെ ഞാനൊക്കെ വിചാരിച്ചാൽ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല. അല്ലാതെ എന്റെ അച്ഛനെ പോലെ കാണുന്നവർക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? കേരളത്തിലോ, അല്ലേൽ ഇന്ത്യയിൽ ആൺ പിള്ളേർക്ക് ഇത്രക്ക് ക്ഷാമമോ. അപ്പോ പറഞ്ഞു വന്നത് ഇത്രേയുള്ളൂ കഥകൾ ഇറക്കുന്നവർ കുറച്ച് കോമൺസെൻസ് കൂടി കൂട്ടി ചേർത്ത് കഥ ഉണ്ടാക്കണം ”

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം

Tags

Post Your Comments


Back to top button
Close
Close