GeneralLatest NewsMollywood

അച്ഛന്റെ വഴിയെ മകളും; താരപുത്രിയുടെ അരങ്ങേറ്റ ചടങ്ങില്‍ നടി ശോഭനയും

നൃത്തലോകത്തെ മഹനീയ സാന്നിധ്യമായ ഡോ.പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ് വിനീതിന്റെ മകള്‍ അവന്തി വിനീത്

മലയാളികളുടെ പ്രിയപ്പെട്ട നടനും നര്‍ത്തകനുമാണ് വിനീത്. അഭിനയത്തിനൊപ്പം നൃത്ത വേദികളിലും തന്റെ പ്രതിഭ അടയാളപ്പടുത്തിയ വിനീതിന്റെ വഴിയേ വന്നിരിക്കുകയാണ് മകളും . നൃത്തലോകത്തെ മഹനീയ സാന്നിധ്യമായ ഡോ.പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ് വിനീതിന്റെ മകള്‍ അവന്തി വിനീത്. താര പുത്രിയുടെ അരങ്ങേറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

നൃത്ത രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ നടി ശോഭനയായിരുന്നു ചടങ്ങിൽ മുഖ്യാതിഥി. സംവിധായകൻ ഹരിഹരൻ ഉൾപ്പടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചെന്നൈയിൽ നടന്ന ചടങ്ങ്.

shortlink

Related Articles

Post Your Comments


Back to top button