GeneralKollywoodLatest NewsMovie Gossips

താര വിവാഹം ഉപേക്ഷിച്ചു? നടനുമായുള്ള വിവാഹ നിശ്ചയ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് അനീഷ

തെലുങ്കു നടിയായ അനീഷ തന്നെയാണ് വിശാലുമായുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

തെന്നിന്ത്യന്‍ നടന്‍ വിശാലിന്റെ വിവാഹം വേണ്ടാന്ന് വച്ചതായി റിപ്പോര്‍ട്ടുകള്‍. നടി അനീഷയുമായി നടന്റെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ഒക്ടോബറില്‍ വിവാഹം ഉണ്ടാകുമെന്നുമാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇരുവരും പിരിഞ്ഞുവെന്നു റിപ്പോര്‍ട്ടുകള്‍.

തെലുങ്കു നടിയായ അനീഷ തന്നെയാണ് വിശാലുമായുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍
വിശാലിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളെല്ലാം അനിഷ നീക്കം ചെയ്തിരിക്കുകയാണ്. വിവാഹം വേണ്ടെന്നു വച്ചതുമായി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close