അത് തെറ്റായിപ്പോയി; രാജ്യത്തോട് മാപ്പ് പറഞ്ഞ് ഗായകന്‍

വളരെ നേരത്തെ ഏറ്റെടുത്ത പരിപാടിയിരുന്നു ഇതെന്നും എന്നാല്‍ ചടങ്ങ് കാശ്മീര്‍ പ്രശ്നങ്ങള്‍ക്കിടയായത് തികച്ചും യാദൃച്ഛികമാണെന്നും താരം പറഞ്ഞു.

കാശ്മീര്‍ പ്രശ്നം ചൂട് പിടിച്ച സമയത്ത് പാകിസ്ഥാനില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത് തെറ്റാണെന്ന് തുറന്നു പറഞ്ഞ് ഗായകന്‍ മിഖാ സിങ്. കറാച്ചിയില്‍ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ബന്ധുവിന്റെ കല്യാണ ചടങ്ങില്‍ സംഗീത പരിപാടി അവതരിപ്പിച്ചതില്‍ രാജ്യത്തോട് മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന്‍ താരത്തിനു  സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.

ആള്‍ ഇന്ത്യ സിനി വര്‍ക്കേസ് അസ്സോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യ, വെസ്റ്റെണ്‍ ഇന്ത്യ സിനി എംപ്ലോയീസ് തുടങ്ങിയ സംഘടനകളാണ് മിഖ സിങ്ങിനു വിലക്ക് ഏര്‍പ്പെടുത്തിയത്. തര്‍ക്കമുണ്ടായ സമയത്ത് പാകിസ്ഥാനില്‍ പോയത് തെറ്റായിപ്പോയി. വളരെ നേരത്തെ ഏറ്റെടുത്ത പരിപാടിയിരുന്നു ഇതെന്നും എന്നാല്‍ ചടങ്ങ് കാശ്മീര്‍ പ്രശ്നങ്ങള്‍ക്കിടയായത് തികച്ചും യാദൃച്ഛികമാണെന്നും താരം പറഞ്ഞു.

Share
Leave a Comment