GeneralKollywoodLatest News

ആ ‘മുകേഷ്’ താനല്ല; സംഭവം നിഷേധിച്ച് നടന്‍ മുകേഷ്

ആ പേജ് തന്റേതല്ലെന്നും സംഭവത്തെ കുറിച്ച് അറിയില്ലെന്നും മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു

മമ്മൂട്ടിക്കൊപ്പം മുകേഷ് നിൽക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു. നടൻ മുകേഷിന്റേതെന്ന പേരിലുള്ള പേജിൽ വന്ന ആ ചിത്രത്തിന് സിറാജ് ഹംസ എന്നയാൾ ‘കിളവന്മാർ എങ്ങോട്ടാ’ എന്ന കമന്റ് പോസ്റ്റ് ചെയ്തു. ഇതിന് ‘ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോവുകയാ’ എന്നായിരുന്നു മറുപടി. ഇതോടെ ആ ചിത്രവും മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാല്‍ ആ ചിത്രം പങ്കുവച്ച പേജ് തന്റേത് അല്ലെന്നു തുറന്നു പറഞ്ഞു നടനും എം എല്‍ എയുമായ മുകേഷ് രംഗത്ത്.

മുകേഷിന്റേതെന്നു പ്രചരിച്ച കമന്റിന് മാത്രം പതിനായിരത്തിനടുത്ത് ലൈക്ക് ലഭിച്ചു. ആ കമന്റ് വൈറലായതോടെ ട്രോളുകളും പ്രചരിച്ചു. എന്നാല്‍ ആ പേജ് തന്റേതല്ലെന്നും സംഭവത്തെ കുറിച്ച് അറിയില്ലെന്നും മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു. തന്റെ നിലപാടനുസരിച്ച് അങ്ങനെ പറയില്ലെന്നും പോസ്റ്റിട്ടിരിക്കുന്നത് തന്റെ ഔദ്യോഗിക പേജിലല്ലെന്നും മുകേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button