CinemaGeneralKollywoodLatest NewsMollywoodNEWS

കമല്‍ ഹാസന്‍റെ കൈയ്യില്‍ ഫോണ്‍ കൊടുത്ത് ജയസൂര്യ എന്നെ ഞെട്ടിച്ചു: പ്രമുഖ നടി പറയുന്നു!!

പഴയകാല ചിത്രീകരണ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ കമല്‍ ഹാസനെ നേരിട്ട് കാണണമെന്നും അതൊക്കെ അദ്ദേഹത്തോട് വീണ്ടും പങ്കുവയ്ക്കണമെന്നും ആഗ്രഹം തോന്നിയിരുന്നു!

മലയാള സിനിമയിലൂടെയാണ് കമല്‍ഹാസന്‍ എന്ന താരോദയം ജനിക്കുന്നത് . എഴുപതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍ ഹീറോയായി തിളങ്ങി നിന്ന അദ്ദേഹം പിന്നീട് തമിഴ് സിനിമ തെരഞ്ഞെടുക്കുകയായിരുന്നു, മലയാളത്തിലെന്ന പോലെ തമിഴിലും വലിയ ഇമേജ് സൃഷ്ടിച്ച താരമാണ് കമല്‍. മലയാളത്തില്‍ നിന്ന് പോയെങ്കിലും നല്ല സുഹൃത്ത് ബന്ധങ്ങള്‍ ഇന്നും കമല്‍ ഹാസന് മലയാള സിനിമയിലുണ്ട്. കമല്‍ഹാസനുമൊത്ത് ആറോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച നടി ശ്രീലത നമ്പൂതിരി പറയുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു ഞെട്ടലിനെക്കുറിച്ചാണ്.

‘പഴയകാല ചിത്രീകരണ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ കമല്‍ ഹാസനെ നേരിട്ട് കാണണമെന്നും അതൊക്കെ അദ്ദേഹത്തോട് വീണ്ടും പങ്കുവയ്ക്കണമെന്നും ആഗ്രഹം തോന്നിയിരുന്നു, അതൊക്കെ ഞാന്‍ നടന്‍ ജയസൂര്യയോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ജയന്‍ അഭിനയിച്ച ഒരു സിനിമയുടെ ഭാഗമായി കമല്‍ ഹാസന്‍ ഇവിടെ ചിത്രീകരണത്തിനെത്തിയപ്പോള്‍ എന്റെ കാര്യം ജയസൂര്യ അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് ജയസൂര്യ എന്നെ ഫോണില്‍ വിളിച്ചിട്ട്‌ കമല്‍ ഹാസന് ഫോണ്‍ കൈമാറുകയാണെന്ന് പറഞ്ഞു, ജയന്‍ എന്നെ അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ പറ്റിക്കുകയാണെന്നാണ് ആദ്യം കരുതിയത്, ‘താങ്കള്‍ കമല്‍ഹാസന്‍ ആണെങ്കില്‍ നമ്മുടെ പഴയകാല ചിത്രീകരണ വിശേഷങ്ങളിലെ ഏതെങ്കിലും ഒരു രസകരമായ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കാമോ എന്ന്?’ ചോദിച്ചു,അതൊക്കെ അദ്ദേഹം വീണ്ടും പറഞ്ഞതോടെ ജയസൂര്യ എന്നെ പറ്റിക്കുകയല്ലെന്ന് മനസ്സിലായി. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ശ്രീലത നമ്പൂതിരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button