നമ്മള്‍ ഡോര്‍ തുറന്നു കൊടുക്കാതെ നമ്മുടെ മുറിയില്‍ ഒരാള്‍ കയറില്ല; നടി സ്വാസിക

വര്‍ഷങ്ങള്‍ കഴിഞ്ഞ് അവരെന്നെ ചൂഷണം ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല

ജനപ്രിയ പരമ്പര സീതയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് സ്വാസിക. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിമാറിയ സ്വാസിക സിനിമകളിലും സജീവമാണ്. ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ്, മോഹന്‍ലാലിന്റെ ഇട്ടിമാണി തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് താരം.

എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ക്ക് ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്ന് സ്വാസിക. കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ അന്ന് മൗനമായി എല്ലാം സമ്മതിച്ചിട്ട് പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് അവരെന്നെ ചൂഷണം ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് താരം പറയുന്നു.

”എനിക്ക് ഈ സിനിമ വേണ്ട, വേറെ അവസരം വരും, നാണം കെട്ടിട്ട് നമുക്കൊന്നും വേണ്ട എന്ന് തീരുമാനിച്ചാല്‍ അതവിടെ തീരാവുന്ന പ്രശ്നമേയുള്ളൂ. അവര്‍ നമ്മളെ സമീപിക്കുമായിരിക്കും പക്ഷേ ഒരിക്കലും നമ്മളെ ബലമായി പിടിച്ചു കൊണ്ട് പോയി ബലാത്സംഗം ചെയ്യില്ല, അനുവാദമില്ലാതെ, നമ്മള്‍ ഡോര്‍ തുറന്നു കൊടുക്കാതെ നമ്മുടെ മുറിയില്‍ ഒരാള്‍ കയറില്ല. മാത്രമല്ല നമ്മുടെ അച്ഛനേയും അമ്മയെയും ആരെ വേണമെങ്കിലും കൂടെ കൊണ്ട് പോരാവുന്ന ഒരു ജോലിയാണിത്. ” സ്വാസിക അഭിപ്രായപ്പെട്ടു

Share
Leave a Comment