CinemaGeneralMollywoodNEWS

‘തങ്കം’ ദിലീഷ് പോത്തന്‍ ബ്രില്ല്യന്‍സിന് കാത്തിരിപ്പുമായി ആരാധകര്‍!

മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്സക്ഷിയും മലയാള സിനിമയിലെ പകര്‍ന്നെഴുതിയത് മാറ്റമുള്ള മലയാള സിനിമയുടെ അധ്യായമാണ്

ദിലീഷ് പോത്തന്‍ ശ്യാം പുഷ്കരന്‍ ടീം തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. പോത്തേട്ടന്‍ ബ്രില്ല്യന്‍സിന് വീണ്ടും  കൈയ്യടിക്കാന്‍ കാത്തിരിക്കുകയാണ് ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ ആരാധകര്‍. ‘മഹേഷിന്റെ പ്രതികാര’വും, ‘തൊണ്ടിമുതലും ദൃക്സക്ഷിയും’ മലയാള സിനിമയില്‍ പകര്‍ന്നെഴുതിയത് മാറ്റമുള്ള മലയാള സിനിമയുടെ പുതിയ അധ്യായമാണ്. മൂന്നാം ബ്രില്ല്യന്‍സുമായി പ്രേക്ഷകരുടെ ‘പോത്തേട്ടന്‍’ വീണ്ടും എത്തുമ്പോള്‍ പ്രതീക്ഷകളുടെ കൂമ്പാരവുമായി സിനിമാ മോഹികള്‍ അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ്

‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്കരന്‍ വീണ്ടും ദിലീഷുമായി ഒന്നിക്കുകയാണ്. ‘തങ്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനാകും നായകനാകുന്നത്. നവംബറില്‍ ചിത്രീകരണം  ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കോയമ്പത്തൂര്‍ ആയിരിക്കും. സമീപകാല മലയാള സിനിമയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച കരുത്തുറ്റ സംവിധായകനാണ് ദിലീഷ് പോത്തന്‍. അദ്ദേഹതിന്റെ മുന്‍കാല സിനിമകളെ ‘പോത്തേട്ടന്‍ ബ്രില്ല്യന്‍സ്’ എന്ന വിളിപ്പേരില്‍ ആഘോഷിക്കുമ്പോള്‍ മൂന്നാമത്തെ ചിത്രത്തിനും വലിയ സ്വീകാര്യതയാകും ലഭിക്കുക. റിയലിസത്തിന്റെ എല്ലാ സാധ്യതകളും തന്‍റെ സിനിമകളില്‍ ചേര്‍ത്ത് വയ്ക്കാറുള്ള ദിലീഷ് ഹാട്രിക് വിജയുമായി മലയാള സിനിമയില്‍ വീണ്ടും തരംഗമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. വിനീത് ശ്രീനിവാസനിലെ നടനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ദിലീഷ് പോത്തന് കഴിയുമെന്നും പ്രേക്ഷക സമൂഹം ഉറച്ചു വിശ്വസിക്കുന്നു.

Tags

Post Your Comments


Back to top button
Close
Close