BollywoodGeneralLatest News

ഓഗസ്റ്റ് 17 ന് വീടു വിട്ടറങ്ങിയ കുട്ടി സാറയ്‌ക്കൊപ്പം ചിത്രത്തില്‍; വീട്ടുകാര്‍ ഞെട്ടലില്‍

സാറയ്‌ക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടി കുറച്ച് നാളുകള്‍ക്ക് മുന്‍പ് മധ്യപ്രദേശില്‍ നിന്ന് കാണാതെ പോയതാണെന്ന്

ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലിഖാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചകള്‍ ആകാറുണ്ട്. സാറയുടെ പുത്തന്‍ ചിത്രം വൈറല്‍ ആകുന്നതിനു കാരണം ആ ചിത്രത്തില്‍ കാണുന്ന ഒരു ആണ്‍കുട്ടിയാണ്.

സാറയ്‌ക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടി കുറച്ച് നാളുകള്‍ക്ക് മുന്‍പ് മധ്യപ്രദേശില്‍ നിന്ന് കാണാതെ പോയതാണെന്ന് ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. അജയ് എന്നാണ് കുട്ടിയുടെ പേര്. ഓഗസ്റ്റ് 17 ന് വീടു വിട്ടറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീട്ടില്‍ പോയതായിരിക്കുമെന്നാണ് ആദ്യം മാതാപിതാക്കള്‍ കരുതിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് സാറയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രച്ചരിച്ചതോടെയാണ് അതില്‍ കാണുന്ന കുട്ടി അജയ് ആണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. മുംബൈയില്‍ നിന്നുള്ള ചിത്രമാണിതെന്ന് കരുതപ്പെടുന്നു. ആദ്യം ഞെട്ടിത്തരിച്ചുവെങ്കിലും മകന് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് മാതാപിതാക്കള്‍.

shortlink

Post Your Comments


Back to top button