GeneralLatest NewsMollywood

60 ലക്ഷത്തിന്റെ ആഡംബര കാർ സ്വന്തമാക്കി ജയസൂര്യ!

കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റുകള്‍ മാത്രം മതി.

മലയാളത്തിന്റെ പ്രിയ നടന്‍ ജയസൂര്യയുടെ വീട്ടില്‍ പുതിയ അതിഥി. ലക്‌സസിന്റെ ഹൈബ്രിഡ് സെഡാന്‍ ഇഎസ്300 എച്ചാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ലക്‌സസ് നിരയില്‍ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇഎസ്300എച്ച്‌. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്‌ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്‌പി കരുത്തുണ്ട്. പരമാവധി 180 കിലോമീറ്റര്‍ വേഗമുള്ള കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റുകള്‍ മാത്രം മതി.

കൊച്ചിയിലെ ലക്‌സസ് ഷോറൂമിലെത്തിയ ജയസൂര്യയേ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ വച്ച്‌ തയാറാക്കിയ കാരിക്കേച്ചര്‍ പോസ്റ്റര്‍ നല്‍കിയാണ് ഷോറൂം ജീവനക്കാര്‍ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button