CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാലിന്‍റെ ആ ചിത്രം കണ്ടു അയാളുടെ ജീവിതം മാറി : തുറന്നു സംസാരിച്ച് രഞ്ജിത്ത്

എറണാകുളത്ത് പനമ്പിള്ളി നഗറില്‍വെച്ച് ഒരു ചെറുപ്പക്കാരന്‍ എന്റെ പിന്നാലെ ഓടിവന്നു

ലഹരി ഉപയോഗത്തിന്റെ ദുരന്ത അനുഭവം പ്രേക്ഷകരിലേക്ക് പങ്കിട്ട സിനിമയായിരുന്നു രഞ്ജിത്തിന്റെ ‘സ്പിരിറ്റ്’. രഘു നന്ദന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അതിശക്തമായ അഭിനയ സിദ്ധി കാഴ്ചവെച്ച ഈ സിനിമ സമൂഹത്തിലെ ഒരാളുടെയെങ്കിലും കണ്ണ്‍ തുറപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍ അത് മഹാഭാഗ്യമായി കരുതുവെന്നു പങ്കുവെയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത്. ‘സ്പിരിറ്റ്‌’ എന്ന ചിത്രം കണ്ട ശേഷം ഒരാളുടെ ജീവത കഥ മാറിയ അനുഭവമാണ്‌ രഞ്ജിത്ത്  തുറന്നു പറയുന്നത്.

‘സ്പിരിറ്റി’ലെ രഘു നന്ദന്‍ എന്ന കഥാപാത്രത്തെ പലര്‍ക്കും സ്വന്തം ജീവിതത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നതാണ് നേര്. ചിലപ്പോഴെങ്കിലും അങ്ങനെ  തിരിച്ചറിയുന്ന മനുഷ്യര്‍ സ്വയം തിരുത്താറുണ്ടല്ലോ.  എറണാകുളത്ത് പനമ്പിള്ളി നഗറില്‍വെച്ച് ഒരു ചെറുപ്പക്കാരന്‍ എന്റെ പിന്നാലെ ഓടിവന്നു. സാര്‍ ‘സ്പിരിറ്റ്’ എന്ന സിനിമ എന്നെ മാറ്റി എന്ന് പറഞ്ഞു നിര്‍ത്താതെ സംസാരിച്ചു. മണിയന്‍ ജീവിച്ചത് പോലെയുള്ള ഒരു ജീവിതമായിരുന്നു അയളുടെതും. പ്ലംബിങ്ങാണ് ജോലി. ഇഷ്ടം പോലെ വര്‍ക്കുകളുണ്ട്. പക്ഷെ കിട്ടുന്ന പണമെല്ലാം കുടിച്ചു തീര്‍ക്കുകയാണ്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മദ്യപിക്കും. ലെക്ക് കേട്ടാണ് വീട്ടിലെത്തുന്നത്. എങ്ങനെയോ രഘുനന്ദനില്‍ അയാള്‍ക്ക്  സ്വന്തം ജീവിതം തിരിച്ചറിയാനായി. സ്വയം മാറനായാള്‍ തീരുമാനിച്ചു. സിനിമ അയാളെ മാറ്റി. അങ്ങനെ പലരിലും ആ സിനിമയും ആ കഥാപാത്രവും തിരിച്ചറിവിന്‍റെ പ്രതിഫലനമുണ്ടാക്കിയെന്നു പറയാം. വനിതയിലെ  ‘എന്‍റെ ഇഷ്ട നായകന്മാര്‍’ എന്ന ലക്കത്തില്‍ രഞ്ജിത്ത് പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button