CinemaGeneralLatest NewsMollywoodNEWSTollywood

മലയാള സിനിമയാണ് മികച്ചത്: ഇഷ്ടനടനും ഇഷ്ട സിനിമയും തുറന്നു പറഞ്ഞു വിജയ്‌ ദേവരകൊണ്ട

തെന്നിന്ത്യന്‍ സിനിമകളില്‍ തന്നെ മികച്ച ഉള്ളടക്കം കൊണ്ട് സമ്പുഷ്ടമാണ് മലയാള സിനിമ

തെലുങ്കിലെ സൂപ്പര്‍ താരം വിജയ്‌ ദേവരകൊണ്ടയ്ക്ക് ഏറെ പ്രിയം മലയാള സിനിമകളോടാണ്. തെന്നിന്ത്യന്‍ സിനിമകളില്‍ തന്നെ മികച്ച ഉള്ളടക്കം കൊണ്ട് സമ്പുഷ്ടമാണ് മലയാള സിനിമയെന്ന് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു, ഏറ്റവും ഇഷ്ടപ്പെട്ട മലയാള ചിത്രം ‘പ്രേമ’മാണെന്നും ഇഷ്ട നായകന്‍ ദുല്‍ഖര്‍ സല്‍മാനാണെന്നും സൂപ്പര്‍ താരം തുറന്നു പറയുന്നു.

‘സിനിമയില്‍ വരുന്നതിനു മുന്‍പ് തന്നെ ഒരുപാട് മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളായിരുന്നു കൂടുതലും. ‘പ്രേമ’വും ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ്. തെന്നിന്ത്യന്‍ സിനിമകളില്‍ തന്നെ മികച്ച ഉള്ളടക്കം കൊണ്ട് സമ്പുഷ്ടമാണ് മലയാള സിനിമ. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് കൂടുതല്‍ സാക്ഷരര്‍ ആയതുകൊണ്ടാണോ മലയാളികള്‍ക്ക് ഇത്ര നന്നായി സിനിമയെടുക്കാന്‍ കഴിയുന്നതെന്ന്. തമിഴിലും തെലുങ്കിലുമെല്ലാം വ്യത്യസ്തമാണെങ്കിലും അതില്‍ നിന്നെല്ലാം ഒരുപടി മുന്നില്‍ തന്നെയാണ് മലയാള സിനിമ.
ദുല്‍ഖറിനെയാണ് എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം. നടനാകുന്നതിനു മുന്‍പ് തന്നെ ദുല്‍ഖറാണ് എന്റെ പ്രിയതാരം. ഡിക്യൂവിന്റെ ഒരുവിധപ്പെട്ട എല്ലാ സിനിമകളും ഞാന്‍ കാണാറുണ്ട്‌. ഇപ്പോള്‍ എന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം.

ഏറ്റവും ഇഷ്ടപ്പെട്ട നടിയായി അങ്ങനെ ആരുമില്ല. കഥാപാത്രങ്ങളെയാണ് എനിക്ക് ഏറെ ഇഷ്ടം. ദീപിക പാദുകോണ്‍ അവരിലൊരാളാണ്. അനുഷ്ക ഷെട്ടിയും സാമന്തയും ചെയ്ത കഥാപാത്രങ്ങളും അത് പോലെ തന്നെ. ആലിയ ഭട്ടും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതിങ്ങനെ മാറിക്കൊണ്ടിരിക്കും. നാളെ പുതുമുഖ നടിമാര്‍ വരുമ്പോള്‍ അവരും നമ്മളെ ഒരുപാട് സ്വാധീനിച്ചെന്നു വരാം.

shortlink

Related Articles

Post Your Comments


Back to top button