CinemaGeneralMollywoodNEWS

ലാല്‍ നിങ്ങള്‍ക്ക് ഒരു ടേക്ക് മതിയാകും പക്ഷെ എനിക്ക് അങ്ങനെയല്ല : ഇന്നസെന്‍റിന്‍റെ മാസ് മറുപടി

എന്‍റെ പൊന്നു ലാലേ എന്നെക്കൊണ്ട് ഒരുപാട് ടേക്ക് എടുപ്പിക്കുന്നതിനും തന്നോട് ഒരു ടേക്കില്‍ ഓക്കേ പറയുന്നതിനും കാരണമുണ്ട്

സിനിമയിലെന്ന പോലെ ജീവിതത്തിലും അസാധ്യമായ കൗണ്ടറുകള്‍ പൊട്ടിക്കുന്ന നടനാണ് ഇന്നസെന്റ, നര്‍മം കീശയിലാക്കി നടക്കുന്ന അപൂര്‍വ്വം സിനിമാ താരങ്ങളില്‍ ഒരാള്‍. ഇന്നസെന്റ് എന്ന നടന്റെ നര്‍മ വൈഭവം സിനിമാക്കാര്‍ക്കിടയില്‍ പ്രസിദ്ധമാണ്, ഇന്നസെന്റ് പറയുന്ന ഫലിതങ്ങള്‍ അദ്ദേഹം അഭിനയിച്ച നിരവധി  സിനിമകളില്‍  വരെ ഉപയോഗിച്ചിട്ടുള്ള ചരിത്രമുണ്ട്.

‘വിയറ്റ്നാം കോളനി’ എന്ന സിനിമയുടെ ലൊക്കേഷനനില്‍ വച്ച് മോഹന്‍ലാല്‍ ഇന്നസെന്റിനോട് പറഞ്ഞതും, തിരിച്ചു ഇന്നസെന്‍റ് നല്‍കിയ മറുപടിയും തന്നെ ഏറെ  പൊട്ടിച്ചിരിപ്പിച്ചതായി ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ ലാല്‍ പങ്കുവയ്ക്കുന്നു.

‘പല ടേക്കുകള്‍ പോകാതെ ഒറ്റ ടേക്കില്‍ ഓക്കെയാക്കൂ ഇന്നച്ചാ എന്ന മോഹന്‍ലാലിന്‍റെ ഡയലോഗിനെ പൊളിച്ചടുക്കുന്ന മറുപടിയാണ്‌ അന്ന് ഇന്നസെന്റ് നല്‍കിയതെന്ന് ലാല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസരിക്കവേ ഓര്‍ത്തെടുക്കുന്നു.

‘എന്റെ പൊന്നു ലാലേ എന്നെക്കൊണ്ട് ഒരുപാട് ടേക്ക് എടുപ്പിക്കുന്നതിനും തന്നോട് ഒരു ടേക്കില്‍ ഓക്കേ പറയുന്നതിനും കാരണമുണ്ട്, തന്നില്‍ നിന്ന് ഈ ഒരു അഭിനയം മാത്രമേ വരുള്ളൂ എന്ന് അവര്‍ക്കറിയാം. പക്ഷെ എന്റെ കാര്യം അതല്ലല്ലോ ഓരോ ടേക്ക് കഴിയുമ്പോഴും വ്യത്യസ്തമായ അഭിനയങ്ങളുടെ പ്രവാഹമാണ്,അതില്‍ നിന്ന് ഇഷ്ടമുള്ളത് അവര്‍ക്ക് സെലക്റ്റ് ചെയ്യാം’. ഇന്നസെന്‍റിന്‍റെ രസകരമായ കൗണ്ടര്‍ ഓര്‍മ്മിച്ചു കൊണ്ട് സംവിധായകന്‍ ലാല്‍ ചിരിയോടെ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button