BollywoodGeneralLatest News

കോഫി ഷോപ്പ് പറ്റില്ല, തന്റെ മുറിയിലിരുന്ന് തന്നെ സംസാരിക്കണമെന്ന് സംവിധായകന്‍; വാതില്‍ മലര്‍ക്കെ തുറന്നിട്ടതോടെ സ്ഥലം വിട്ടുവെന്ന് നടിയുടെ വെളിപ്പെടുത്തല്‍

അങ്ങനെ മുറിയിലേക്ക് എത്തിയ താന്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ടതോടെ അദ്ദേഹം സ്ഥലം വിട്ടുവെന്നും വിദ്യ

ബോളിവുഡിലെ ശ്രദ്ധേയയായ മലയാളി താരമാണ് വിദ്യാബാലന്‍. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച്‌ വെളിപ്പെടുതുകയാണ് താരം. കരാര്‍ ഉറപ്പിച്ച മലയാള സിനിമയില്‍ നിന്നടക്കം തന്നെ മാറ്റിയെന്നു വിദ്യ പറയുന്നു.

നിരവധി ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ നിന്നും തന്നെ അവസാന നിമിഷം പുറത്താക്കിയിട്ടുണ്ടെന്ന് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ച വിദ്യ സിനിമയില്‍ നിന്നും നേരിട്ട ദുരനുഭവവും തുറന്നു പറഞ്ഞു. ഒരു പരസ്യ ചിത്രീകരണത്തിനായി പോയപ്പോള്‍ കോഫി ഷോപ്പില്‍ വെച്ച്‌ സംസാരിക്കാന്‍ പറ്റില്ലെന്നും തന്റെ മുറിയിലിരുന്ന് സംസാരിക്കണമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചുവെന്നും നടി പറയുന്നു. അങ്ങനെ മുറിയിലേക്ക് എത്തിയ താന്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ടതോടെ അദ്ദേഹം സ്ഥലം വിട്ടുവെന്നും വിദ്യ വ്യക്തമാക്കി.

നായികയ്ക്ക് ചേര്‍ന്ന രൂപമല്ല തന്റേതെന്ന് പറഞ്ഞ് ഒരു നിര്‍മ്മാതാവ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതായും വിദ്യ പറഞ്ഞു.ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണിച്ച്‌ എന്നെ നായികയാക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നും സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നും നിര്‍മ്മാതാവ് പറഞ്ഞു. അതോടെ ആറുമാസത്തോളം കാലം കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയമായിരുന്നുവെന്നും തന്റെ രൂപം മോശമാണെന്ന തോന്നലുണ്ടായിയെന്നും വിദ്യ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button