CinemaGeneralKollywoodNEWS

മഹാ സിനിമയുമായി മണിരത്നം : സൂപ്പര്‍ ചിത്രത്തില്‍ നടിക്കാന്‍ മലയാളത്തിന്‍റെ സൂപ്പര്‍ താരവും!

തെന്നിന്ത്യന്‍ സിനിമകളിലെ വലിയ സൂപ്പര്‍ താര നിര അണിനിരക്കുന്ന പൊന്നിയില്‍ സെല്‍വന്‍ മണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ്

മഹാ പ്രോജക്റ്റുമായി തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകന്‍ മണിരത്നം. ‘പൊന്നിയില്‍ സെല്‍വന്‍’ എന്ന ബിഗ്‌ ബജറ്റ് മണിരത്നം ചിത്രത്തിന്‍റെ പ്രഖ്യാപനം ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. തെന്നിന്ത്യന്‍ സിനിമകളിലെ വലിയ സൂപ്പര്‍ താര നിര അണിനിരക്കുന്ന ‘പൊന്നിയില്‍ സെല്‍വന്‍’ മണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ്. തമിഴിലെ ഒരു പ്രമുഖ നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം തന്റെ സ്വപ്ന ചിത്രം പറയുന്നത്.

വിക്രം, ജയം രവി, ഐശ്വര്യ റായ് എന്നിവര്‍ക്ക് പുറമേ ചിത്രത്തില്‍ മറ്റൊരു വലിയ സൂപ്പര്‍ താരം കൂടി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു, ചിത്രത്തിലെ ഒരു ശക്തമേറിയ ഒരു കഥാപാത്രം ചെയ്യാന്‍ മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തെ മണിരത്നം ക്ഷണിച്ചുവെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍, മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെയാണ് മണിരത്നം തന്റെ സ്വപ്ന ചിത്രത്തിലെ മികച്ച വേഷം ചെയ്യാന്‍ വിളിച്ചിരിക്കുന്നതെന്നാണ് മീഡിയകളില്‍ പുതിയതായി പ്രചരിക്കുന്ന വാര്‍ത്ത. മലയാളത്തിന്റെ യുവ നടി ഐശ്വര്യ ലക്ഷ്മിക്കും മണിരത്നം സിനിമയിലേക്ക് ക്ഷണമുള്ളതായി ചില സിനിമാ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. മലയാളത്തില്‍ നിന്ന് ജയറാം ഈ സിനിമയുടെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അതിനു  പിന്നാലെയാണ് മോഹന്‍ലാല്‍ മണിരത്നത്തിന്റെ മഹാ സിനിമയുടെ ഭാഗമായി സഹകരിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button