GeneralLatest NewsTV Shows

ഗ്ലാസ് ഉപയോഗിച്ച്‌ ആക്രമണം; മുഖം മുഴുവന്‍ മുറിവുകളുമായി യുവനടി

ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പൊതിരെ തല്ലുകയായിരുന്നുവെന്നും നളിനി ആരോപിച്ചു.

യുവനടിയ്ക്ക് നേരെ സുഹൃത്തിന്റെയും അമ്മയുടെയും ആക്രമണം. ഹിന്ദി സീരിയല്‍ താരം നളിനി നേഗിയ്ക്ക് ആക്രമണത്തില്‍ മുഖം മുഴുവന്‍ മുറിവേറ്റു. സംഭവത്തില്‍ നളിനിയ്‌ക്കൊപ്പം മുറിയില്‍ താമസിക്കുന്ന പ്രീതി റാണയ്ക്കും അമ്മയ്ക്കുമെതിരേ പൊലീസ് കേസ് എടുത്തു. താമസം മാറുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

നാമകരണ്‍, വിഷ് തുടങ്ങിയ സീരിയലുകളിലെ അഭിനേത്രിയാണ് നളിനി. രണ്ടു വര്‍ഷം മുമ്പ് നളിനിയും പ്രീതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. പിന്നീട് വേര്‍പിരിഞ്ഞ ഇവര്‍ കുറച്ചു നാല്കുകള്‍ മുന്പ് മുതല്‍ ഒന്നിച്ചു താമസം ആരംഭിച്ചു. പ്രീതിയ്ക്ക് പിന്നാലെ അവരുടെ അമ്മയും നളിനിയ്ക്ക് ഒപ്പം താമസിക്കാന്‍ എത്തി. ഇതിനിടയില്‍ നളിനിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് വരുന്നതായി അറിയിച്ചു. തുടര്‍ന്ന് പ്രീതിയോടും അമ്മയോടും അവിടെ നിന്ന് താമസം മാറാന്‍ നളിനി ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ അവര്‍ തമ്മില്‍ വാക്ക്തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് പ്രീതിയും അമ്മയും ചേര്‍ന്ന് നളിനിയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം ജിമ്മില്‍ പോകാനൊരുങ്ങിയ നളിനിയെ പ്രീതിയുടെ അമ്മ തടഞ്ഞു നിര്‍ത്തി ദേഷ്യപ്പെടുകയും സംഭവിച്ചതിനെ കുറിച്ച്‌ പ്രീതിയോട് വിശദീകരിക്കാന്‍ ശ്രമിച്ച നളിനിയെ അവര്‍ ഗ്ലാസ് ഉപയോഗിച്ച്‌ ആക്രമിച്ചതായും താരം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പൊതിരെ തല്ലുകയായിരുന്നുവെന്നും നളിനി ആരോപിച്ചു. ഇരുവരും ചേര്‍ന്ന് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും നളിനി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button