GeneralLatest NewsMollywood

ഒരിക്കല്‍ ആരാധകരെ പൊട്ടിച്ചിരിപ്പിച്ച മലയാളികളുടെ പ്രിയ കലാകാരന്‍; ഇന്ന് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ദുരിതജീവിതത്തില്‍

പിറ്റേന്ന് ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.

മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അപരനായി മിമിക്രി വേദിയില്‍ തിളങ്ങിയ കലാകാരാന്‍ രാജീവ് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ്. എന്നാല്‍ ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ദുരിത ജീവിതത്തിലാണ് ഈ കലാകാരന്‍. മാതൃഭൂമിയാണ്‌ രാജീവിന്റെ ജീവിതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജീവിന്റെ ജീവിതത്തില്‍ വില്ലനായത് ഹൃദയസ്തംഭനവും പിന്നാലെയെത്തിയ ഓര്‍മ നഷ്ടപ്പെടലുമാണ്. ഒരു മാസം മുമ്പ് രാത്രി പത്തു മണിയോടെ ഹൃദയ സ്തംഭനം അനുഭവപ്പെട്ട രാജീവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചു. സ്‌കാനിങ്ങിലൂടെ രക്തക്കുഴലുകളില്‍ ബ്ലോക്കുണ്ടെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ അടുത്ത ദിവസം തന്നെ ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തു. ഒരാഴ്ചത്തെ ആശുപത്രി ജീവിതത്തിനു പിന്നാലെ വീട്ടില്‍ എത്തിയെങ്കിലും തൊട്ടടുത്ത ദിവസം കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴാണ് രാജീവിന് ഓര്‍മ നഷ്ടമാകുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞതെന്ന് സഹോദരി സജിത പറയുന്നു.

”’ആശുപത്രിയിലെത്തിയപ്പോള്‍ മുതല്‍ രാജീവിന്റെ സംസാരം വളരെ പതുക്കെയായിരുന്നു. പല കാര്യങ്ങളും ഓര്‍മയില്ലാത്തതുപോലെ അപൂര്‍ണമായി മുറിഞ്ഞുകൊണ്ടിരുന്നു. തലകറക്കം അനുഭവപ്പെട്ട രാജീവിന് അതു പറയാന്‍ പോലും കഴിയാതെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. പിറ്റേന്ന് ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഭാര്യ സൈനബയുടെയും മക്കളായ നസ്നിന്‍, നസ്റിന്‍, നെഹ്റിന്‍, നെഫ്സിന്‍ എന്നിവരുടെയൊന്നും പേരു പോലും പറയാന്‍ അപ്പോഴൊന്നും രാജീവിന് ഓര്‍മയുണ്ടായിരുന്നില്ല. ” സഹോദരി സജിത പറയുന്നു.

നടനും രാജിവിനു ഒപ്പം മിമിക്രി അവതരിപ്പിച്ചിരുന്ന രാജാ സാഹിബും രഘുവും അടക്കമുള്ള സുഹൃത്തുക്കളുടെ സഹായമാണ് രാജീവ് ഇപ്പോള്‍ ഉള്ളത്. ദിവസവും ആറിലധികം ഗുളികകള്‍ കഴിക്കുന്നതിനൊപ്പം പരമാവധി ഓര്‍മകളേയും കൂട്ടുകാരേയും തിരികെയെത്തിക്കലാണ് പ്രധാന മരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനായുള്ള ശ്രമത്തിലാണ് വീട്ടുകാര്‍.

shortlink

Related Articles

Post Your Comments


Back to top button