CinemaGeneralLatest NewsMollywoodNEWS

പാര്‍വതിക്ക് എന്‍റെ നായികയാകനല്ല ആഗ്രഹം ആ സൂപ്പര്‍ താരത്തിന്‍റെ : ജയറാം പറയുന്നു!

മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളുടെയും നായികയായി അഭിനയിച്ച പാര്‍വതി നിരവധി മികച്ച സംവിധായകരുടെ സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്

ജയറാം പാര്‍വതി ജോഡികള്‍ മലയാള സിനിമയിലെ ഭാഗ്യ ജോഡികളായി നിരവധി സിനിമകളില്‍ അഭിനയിച്ചു. കമല്‍ സംവിധാനം ചെയ്ത ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ചെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം. ‘തലയണമന്ത്രം’, ‘പ്രാദേശിക വാര്‍ത്തകള്‍’. ‘പാവക്കൂത്ത്’, ‘ശുഭയാത്ര’ തുടങ്ങിയ ചിത്രങ്ങളിലും ഇവര്‍ നായികനായകന്മാരായി. എന്നാല്‍ ഇനി ഒരു അവസരം ലഭിച്ചാല്‍ പഴയകാലത്തെ ഏത് നായികക്കൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്ന് ജയറാമിനോട് ഒരു അഭിമുഖ പരിപാടിയില്‍ ചോദിച്ചപ്പോള്‍ ജയറാം പറഞ്ഞ ഉത്തരം ‘ശോഭന’ എന്നായിരുന്നു, ഇതേ ചോദ്യം തന്നെ പാര്‍വതിയോട് ചോദിച്ചാല്‍ ‘മമ്മൂട്ടി’ എന്നാകും മറുപടിയെന്നും ജയറാം പങ്കുവയ്ക്കുന്നു. മമ്മൂട്ടിയുമായി വളരെ കുറച്ചു സിനിമകളില്‍ മാത്രമേ പാര്‍വതി നായികയായി അഭിനയിച്ചിട്ടുള്ളൂ.

മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളുടെയും നായികയായി അഭിനയിച്ച പാര്‍വതി നിരവധി മികച്ച സംവിധായകരുടെ സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ ശോഭയാണ് പാര്‍വതിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം. വളയം, കിരീടം, കമലദളം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊക്കെ പാര്‍വതി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിബി മലയില്‍ ലോഹിതദാസ് ടീം പാര്‍വതിയിലെ നടിയ്ക്ക് അവരുടെ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ സംമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button