GeneralLatest NewsMollywood

പ്രശസ്തരെ പണമൊന്നും കൊടുക്കാതെ ഓസിനു വിളിക്കും; വിമര്‍ശകര്‍ക്ക് സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

ഇനിയെന്കിലും ചാരിറ്റി ചെയ്യുന്നവ൪ അതിന്ടെ ഉദ്ഘാടനത്തിന് സ്വന്തം മാതാ പിതാക്കളെ തെരഞ്ഞെടുക്കുക.

ഒരു ചാരിറ്റി പരിപാടിയിൽ ഉദഘാടകനായി വിളിച്ച സന്തോഷ് പണ്ഡിറ്റ് ഉണ്ടാക്കിയ പ്രശ്നങ്ങളെ കുറച്ച് രൂക്ഷമായി പ്രതികരിച്ച് സംമൂഹിക പ്രവര്‍ത്തക അനുജ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായിരുന്നു. ർ ശേഖരിച്ച പണം സ്വന്തം കാശ് നൽകിയെന്ന രീതിയിൽ ഫേസ്ബുക്കിൽ പങ്കു വച്ചതോടെയാണ് അനുജ സന്തോഷ് പണ്ഡിറ്റിനെതിരെ രംഗത്ത് വന്നത്. അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്‌ ഇപ്പോള്‍

സോഷ്യല്‍ മീഡിയയില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ കുറിച്ച കമന്റ് ഇങ്ങനെ .. ” ചാരിറ്റിയെല്ലാം ഉദ്ഘാടനത്തിന് റീച്ച് കൂടി കിട്ടുവാനാണ് പലരും പ്രശസ്തരെ കെട്ടി എഴുന്നള്ളിച്ച് കൊണ്ടു വരുന്നത്. ചാരിറ്റി കാര്യമാണെന്നും തങ്ങള് സ്വയമേവ ചെയ്താല് പരിപാടി ആരും കാണില്ല എന്നവ൪ ചിന്തിക്കുന്നു. ചാരിറ്റി എന്നതിദ്ടെ മറവില് പ്രശസ്തരെ പണമൊന്നും കൊടുക്കാതെ ഓസിക്ക് വിളിക്കും. പ്രമുഖ൯ ഗതികേട് കൊണ്ട് സ്വന്തം കൈയ്യിലെ പണവും, 2 ദിവസവും കളഞ്ഞ് വേണം നന്മ മരങ്ങളുടെ ചാരിറ്റി ഉത്ഘാടനം ചെയ്യുവാ൯ ചെല്ലേണ്ടത്. പലതും വളരെ ദുരെ ആയിരിക്കും.

ഇത്തരം സദ് പ്രവ൪ത്തി ഉത്ഘാടനം ചെയ്യേണ്ടതുണ്ടോ ? Publicity മാത്രം ഉദ്ദേശിച്ചാണ് ഉദ്ഘാടനമെന്കില് ജന്മം തന്ന സ്വന്തം മാതാ പിതാക്കളെ വിളിച്ചാല് ഒരു ഗുരുത്തം എന്കിലും ആകും. ഇതിപ്പോള് തന്ടെ സമയവും , പണവും മുടക്കി ചെല്ലുമ്പോള് പ്രശസ്ത൪ക്ക് വിഷമമാകും ഫലം..

പ്രശസ്ത൪ക്കായ് ചെലവാക്കുന്ന Lodge, dress, food etc. പണം കൂടി ഏതെന്കിലും പാവപ്പെട്ടവന് കൊടുത്താല് പോരെ. പ്രശസ്തന് വാങ്ങി കൊടുത്ത dress സ്വന്തം അച്ഛന് വാങ്ങി കൊടുക്കാം. അല്ലെന്കില് സ്വന്തം അമ്മക്ക് സാരി വാങ്ങി കൊടുക്കാം. പക്ഷേ അവരൊന്നും പ്രശസ്തരല്ലല്ലോ..അവരെ ചാരിറ്റി ചെയ്യുന്ന മഹാത്മാര് വിളിക്കൂലാ..റീച്ച് കിട്ടില്ലല്ലോ..

ഇനിയെന്കിലും ചാരിറ്റി ചെയ്യുന്നവ൪ അതിന്ടെ ഉദ്ഘാടനത്തിന് സ്വന്തം മാതാ പിതാക്കളെ തെരഞ്ഞെടുക്കുക. അവര് പ്രശസ്തരല്ലാത്തത് കൊണ്ട് ഒഴിവാക്കുന്ന പരിപാടി അവസാനിപ്പിക്കുക. ഇതിലൂടെ പ്രശസ്ത൪ക്കും പണവും സമയവും ലാഭിക്കാം.. അരിയും സാധനങ്ങളും പ്രമുഖ൯ കൊടുത്താലേ വാങ്ങൂ എന്ന് ആ൪ക്കും നി൪ബന്ധമില്ല. പ്രമുഖന്ടെ മറവില് പ്രശസ്തരാകുവാ൯ ശ്രമിക്കുന്നവ൪ ശ്രദ്ധിക്കുക.

നന്ദി”

shortlink

Related Articles

Post Your Comments


Back to top button