GeneralHollywoodLatest News

’15 വര്‍ഷത്തോളമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ല’; നടിയുടെ തുറന്നു പറച്ചില്‍

കെഹിന്‍ഡ് വിലെയില്‍ നിന്നുള്ള വിവാഹ ആലോചന മാത്രമേ താന്‍ സ്വീകരിക്കുകയുള്ളൂ

15 വര്‍ഷത്തോളമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ ബ്രഹ്മചാരിയായി കഴിയുകയാണെന്നു നടിയുടെ തുറന്നു പറച്ചില്‍. ടെര്‍മിനേറ്ററിലെ സാറ കോണര്‍ എന്ന കഥാപാത്രത്തിലൂടെ ആരാധക പ്രീതി നേടിയ ഹോളിവുഡ് താരം ലിന്‍ഡ ഹെമില്‍ടണ്ണാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

‘കഴിഞ്ഞ 15 വര്‍ഷത്തോളമായി ഞാന്‍ ബ്രഹ്മചാരിയായി കഴിയുകയാണ്. വഴി നഷ്ടപ്പെട്ടയാള്‍ക്ക് ഇതൊന്നും വലിയ കാര്യമല്ല, എന്റെ കാര്യത്തില്‍ ഇത് തീരെ ബാധിച്ചില്ല.’ താരം പറഞ്ഞു. തന്റെ ഏറ്റവും പ്രിയപ്പെട്ട കാലാകാരനായ കെഹിന്‍ഡ് വിലെയില്‍ നിന്നുള്ള വിവാഹ ആലോചന മാത്രമേ താന്‍ സ്വീകരിക്കുകയുള്ളൂവെന്നും നടി തുറന്നു പറഞ്ഞു.

പ്രമുഖ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ ഭാര്യയാണ് ലിന്‍ഡ. 1997 ല്‍ വിവാഹിതരായ ഇവര്‍ 1999 ല്‍ വേര്‍പിരിഞ്ഞു.

Tags

Post Your Comments


Back to top button
Close
Close