CinemaGeneralKollywoodNEWS

പ്രതിഫലം ഒരുകോടിക്ക് മുകളിലോ? മറുപടി നല്‍കി കീര്‍ത്തി സുരേഷ്

തെന്നിന്ത്യയില്‍ നയന്‍സും കീര്‍ത്തിയുമൊക്കെ കോടികള്‍ പ്രതിഫലം വാങ്ങാറുണ്ടെന്നു സിനിമാ മാധ്യമങ്ങള്‍ വ്യക്തമാക്കുമ്പോള്‍ താരങ്ങള്‍ അതിനെക്കുറിച്ച് കൂടുതലായി തുറന്നു പറയാറില്ല

തെന്നിന്ത്യന്‍ സിനിമയില്‍ ചില നായികമാര്‍ നായകന്മാരെക്കാള്‍ പ്രതിഫലം കൈപ്പറ്റാറുണ്ട്, അവരില്‍ പ്രധാനമായും പറഞ്ഞു കേള്‍ക്കുന്ന രണ്ടു പേരുകളാണ് നയന്‍താരയും, കീര്‍ത്തി സുരേഷും. ‘മഹാനടി’ എന്ന ചിത്രം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ കീര്‍ത്തി സ്വന്തമാക്കിയതും താരത്തിന്റെ താരമൂല്യം വര്‍ദ്ധിപ്പിച്ചോ എന്നാണ് ഒരു പ്രമുഖ മാഗസിന്‍ കീര്‍ത്തിയോട് ചോദിച്ചത്. ‘ഒരു കോടിക്കും മേലെയാണോ പ്രതിഫലം’? എന്ന ചോദ്യത്തിനാണ് കീര്‍ത്തി തന്ത്രപരമായി മറുപടി നല്‍കിയത്.

‘എന്റമ്മേ ഈ ചോദ്യത്തിന് ഉത്തരമില്ലെന്നായിരുന്നു’, പ്രതിഫലത്തിന്റെ കാര്യം ചോദിച്ചപ്പോഴുള്ള കീര്‍ത്തിയുടെ മറുപടി.

തെന്നിന്ത്യയില്‍ നയന്‍സും കീര്‍ത്തിയുമൊക്കെ കോടികള്‍ പ്രതിഫലം വാങ്ങാറുണ്ടെന്നു സിനിമാ മാധ്യമങ്ങള്‍ വ്യക്തമാക്കുമ്പോള്‍ താരങ്ങള്‍ അതിനെക്കുറിച്ച് കൂടുതലായി തുറന്നു പറയാറില്ല. തെന്നിന്ത്യന്‍ താരം അനുഷ്കയും പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്‍നിരയിലുള്ള നായികയാണ്. സൂപ്പര്‍ താരങ്ങളുടെ വാണിജ്യ ചിത്രങ്ങളില്‍ ഭാഗ്യ നായികയായി തമിഴകത്ത് തുടക്കം കുറിച്ച കീര്‍ത്തി മലയാള ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ‘മഹാനടി’ എന്ന ചിത്രം കീര്‍ത്തിക്ക് വാണിജ്യ ചിത്രത്തില്‍ നിന്ന് ഒരു പൊളിച്ചെഴുത്ത് തന്നെ സമ്മാനിച്ചേക്കാം. അഭിനയ പ്രാധാന്യമുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകളിലേക്ക് സംവിധായകര്‍ കണ്ടെത്തുന്ന നായിക മുഖമായി ഇനി കീര്‍ത്തിയുമുണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button