GeneralHollywoodLatest News

ചുംബനം കൂടുതല്‍മധുരമാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ടിപ്പ്; നടിയുടെ വീഡിയോ വൈറല്‍

തന്റെ കഥ കേട്ട് ചുണ്ടില്‍ തേന്‍ പുരട്ടാന്‍ പോയാന്‍ ഉറുമ്പ് കടിയേല്‍ക്കുമെന്ന മുന്നറിയിപ്പും താരം

ചുംബനം കൂടുതല്‍മധുരമാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ടിപ്പുമായി എത്തിയിരിക്കുകയാണ് ഹോളിവുഡിലെ സെക്‌സിയസ്റ്റ് താരമായ സല്‍മാ ഹയേക്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ആദ്യ ചുംബനത്തെക്കുറിച്ച്‌ പങ്കുവച്ച താരം ‘ഇത് കുറച്ച്‌ കിസ്സിങ് ടെക്‌നിക്. ആവശ്യമെങ്കില്‍ വാരാവസാനം പരീക്ഷിക്കൂ’ എന്ന അടിക്കുറിപ്പ് നല്‍കി കൊണ്ട് ആരാധകര്‍ക്കായി ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

തന്റെ കാമുകന് തേന്‍ ചുംബനം നല്‍കിയതാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘എനിക്കൊരു കാമുകനുണ്ടായിരുന്നു. ഞങ്ങള്‍ പ്രണയത്തിലായിട്ട് മൂന്ന് നാല് മാസം ആയെങ്കിലും ഞാന്‍ അതുവരെ അദ്ദേഹത്തെ ചുംബിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം എന്നെക്കാള്‍ പ്രായം കൂടുതലായിരുന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ മാസത്തിന് മുന്‍പ് എന്നെ ചുണ്ടില്‍ ചുംബിച്ചില്ലെങ്കില്‍ ബ്രേക്ക് അപ്പ് ആവുമെന്ന്. ഞാന്‍ വല്ലാതെ ഭയന്നു കാരണം എങ്ങനെയാണ് ചുംബിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു’ ഹയേക് പറഞ്ഞു.

ചുംബിക്കാന്‍ താന്‍ സുഹൃത്തുക്കളുടെ സഹായം തേടി. എങ്ങനെയാണ് ചുംബിക്കേണ്ടത് എന്ന് അവരോട ചോദിച്ചു. ഇതിന് പലരും പല അഭിപ്രായമാണ് പറഞ്ഞത്. ചുംബിക്കുമ്ബോള്‍ വായ തുറക്കരുതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ മറ്റൊരാള്‍ പറഞ്ഞത് വായ തുറക്കണമെന്നാണ്. ഒരുപാട് ഉപദേശങ്ങള്‍ കേട്ടതോടെ തന്റെ ചുണ്ടുകള്‍ക്ക് നല്ല രുചിയുണ്ടാകണമെന്ന് ഉറപ്പിച്ചു. ചുംബിക്കാനുള്ള അവസാനം ദിവസം അടുത്തതോടെ സല്‍മ ചുണ്ടിനെ മൃദുലമാക്കാന്‍ തേന്‍ പുരട്ടാന്‍ തുടങ്ങി. അവസാനം ആ ദിവസം എത്തി. ചുബിച്ചതിന് ശേഷം കാമുകനോട് മറ്റ് സുഹൃത്തുക്കള്‍ ചുംബനത്തെക്കുറിച്ച്‌ ചോദിച്ചു. അവള്‍ തേന്‍ പോലെയാണ് എന്നായിരുന്നു അയാളുടെ മറുപടി.

തേന്‍ ചുംബനത്തില്‍ താന്‍ നല്ലതല്ലെങ്കിലും തനിക്ക് നല്ല രുചിയായിരുന്നു എന്നാണ് ഹയേക് പറയുന്നു. എന്നാല്‍ തന്റെ കഥ കേട്ട് ചുണ്ടില്‍ തേന്‍ പുരട്ടാന്‍ പോയാന്‍ ഉറുമ്പ് കടിയേല്‍ക്കുമെന്ന മുന്നറിയിപ്പും താരം പങ്കുവയ്ക്കുന്നു

Tags

Post Your Comments


Back to top button
Close
Close