പ്രിയപ്പെട്ട മമ്മുക്കയ്ക്ക് : ഹൃദയത്തില്‍ ചേര്‍ത്ത് മോഹന്‍ലാല്‍ കുറിക്കുന്നു

നാല്‍പ്പത് വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ ജ്വലിച്ചു നില്‍ക്കുന്ന മലയാളത്തിന്റെ പ്രിയതാരത്തിന്റെ ജന്മദിനം ആരാധകരും ആഘോഷമാക്കുകയാണ്

മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിയുടെ ജന്മദിനം സിനിമാ ലോകം ആഘോഷ പൂര്‍വ്വം കൊണ്ടാടുമ്പോള്‍ പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന ആശംസ മോഹന്‍ലാലിന്‍റെതാണ്.

‘Happy Birthday Dear Mammukka’ എന്നാണ് ഇത്തവണ മോഹന്‍ലാല്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസിച്ചു കൊണ്ട് കുറിച്ചത്, മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടിയുടെ അറുപത്തിയെട്ടാം പിറന്നാളിനോടനുബന്ധിച്ച് ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് സോഷ്യല്‍ മീഡിയ വഴി ആശംസകള്‍ നേര്‍ന്നു. നാല്‍പ്പത് വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ ജ്വലിച്ചു നില്‍ക്കുന്ന മലയാളത്തിന്റെ പ്രിയതാരത്തിന്റെ ജന്മദിനം ആരാധകരും ആഘോഷമാക്കുകയാണ്.

Share
Leave a Comment