BollywoodGeneralLatest News

കാമുകനൊപ്പം വെക്കേഷന്‍ ആഘോഷിച്ച്‌ താര സുന്ദരി

മസായ് മറ നാഷണല്‍ റിസര്‍വില്‍ നിന്നുള്ളതാണ് ചിത്രം.

തെന്നിന്ത്യയിലെയ്ക്ക് ചുവടു വയ്ക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താര സുന്ദരി ആലിയ. യുവ താരങ്ങളില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഈ താര സുന്ദരി കാമുകന്‍ രണ്‍ബീര്‍ കപൂറിനൊപ്പം കെനിയയില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസം താരജോഡികള്‍ കെനിയയില്‍ സഫാരി നടത്തുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഇപ്പോള്‍ കെനിയ വെക്കേഷന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആലിയ.

മസായ് മറ നാഷണല്‍ റിസര്‍വില്‍ നിന്നുള്ളതാണ് ചിത്രം. ഒലീവ് ഗ്രീന്‍ ഷര്‍ട്ടും ഷോര്‍ട്ട്‌സ് ധരിച്ച്‌ കാമറ ബാഗും തോളിലിട്ട് നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേക്കപ്പ് ഒന്നുമില്ലാതെ നില്‍ക്കുന്ന താരത്തിന്റെ ചിത്രം ആരാധകരുടെ മനസ് കവര്‍ന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button