GeneralKollywoodLatest News

പ്രമുഖ നടന്‍ അന്തരിച്ചു

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

തെന്നിന്ത്യയിലെ പ്രമുഖ നടനും സംവിധായകനുമായ രാജശേഖര്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഭാരതിരാജ സംവിധാനം ചെയ്ത ‘നിഴല്‍കള്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് കടന്നെത്തിയ രാജശേഖര്‍ നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

സംവിധായകനായി സിനിമാരംഗത്തെത്തിയ രാജശേഖര്‍ റോബര്‍ട്ട് ആശീര്‍വാദത്തോടൊപ്പം ചേര്‍ന്ന് പറവൈകള്‍ പലവിതം, മനസുക്കുള്‍ മതപ്പ്, ചിന്ന പൂവേ മെല്ലേ പേശ്, ദൂരം അധികമില്ലൈ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി

shortlink

Post Your Comments


Back to top button