BollywoodGeneralLatest News

ഗണേശോത്സവത്തിനിടെ സിഗററ്റ് വലിച്ച്‌ നടന്‍; വിമര്‍ശനവുമായി ആരാധകര്‍

സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഏല്‍ക്കുകയാണ് സല്‍മാന്‍ ഖാന്‍.

ബോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിനു ആരാധകരുടെ പിന്തുണ എപ്പോഴുമുണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഏല്‍ക്കുകയാണ് സല്‍മാന്‍ ഖാന്‍. ഗണേശോത്സവത്തിനിടെ താരം സിഗററ്റ് വലിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പോലും അദ്ദേഹത്തിന് എതിരായത്.

സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത നടത്തിയ ഗണപതി ഉല്‍സവത്തിനിടെ താരം സിഗററ്റ് വലിക്കുന്നതിന്റെ വിഡിയോആണ് പുറത്തുവന്നിരിക്കുന്നത്. താരത്തിനൊപ്പം നിന്ന് പൊലീസുകാരും മറ്റും ഫോട്ടോ എടുക്കുന്നതും വിഡിയോയില്‍ കാണാം. വിമര്‍ശനവുമായി എത്തിയ ആരാധകര്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് കുറിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button