GeneralLatest NewsMollywood

എന്തൊരു രൂപമാറ്റമാണ്.. എന്തൊരു നടനാണ്..!!!

ഈ സിനിമ മിസ് ചെയ്താല്‍ അത് നിങ്ങളുടെ നഷ്ടം..

രജിഷ വിജയന്‍ സൈക്ലിസ്റ്റായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഫൈനല്‍സ് തിയറ്റരുകളില്‍ മികച്ച പ്രതികരണം നേടുകയാണ്‌. മലയാളത്തിലെ തന്നെ മികച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങളിലൊന്നാണ് ഫൈനല്‍സ് എന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് വര്‍ഗീസ് എന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

സംവിധായകന്റെ വാക്കുകള്‍

ഫൈനല്‍സ് സിനിമയില്‍ രണ്ട് രംഗങ്ങളുണ്ട്. ഒന്ന്- ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞു നില്‍ക്കുമ്ബോഴാണ് സുരാജ് വെഞ്ഞാറമൂട് വലിയൊരു തിരിച്ചറിവ് നേടുന്നത്. ഒരാളെ കൊല ചെയ്യാന്‍ തയ്യാറെടുക്കുമ്ബോള്‍ ഒരു പ്രധാന കാര്യം കണ്ടെത്തുന്നു. ഒരു മഹത്തായ സിനിമയിലെ നിര്‍വചനീയമായ രണ്ടു നിമിഷങ്ങള്‍… സുരാജിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് വര്‍ഗീസ്… എന്തൊരു രൂപമാറ്റമാണ്.. എന്തൊരു നടനാണ്..!!!

അരുണിനും രജിഷയ്ക്കും നിരഞ്ജനും ഈ സിനിമയുടെ പിന്നില്‍ പ്രവൃത്തിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍.. ഈ സിനിമ മിസ് ചെയ്താല്‍ അത് നിങ്ങളുടെ നഷ്ടം..മലയാളത്തിലെ മികച്ചതെന്നു പറയാവുന്ന ഒരു സ്‌പോര്‍ട്‌സ് സിനിമയാണ് ഫൈനല്‍സ്..

നടി മുത്തുമണിയുടെ ഭര്‍ത്താവാണ് സിനിമയുടെ സംവിധായകന്‍ പി ആര്‍ അരുണ്‍. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button