GeneralKollywoodLatest News

പ്രമുഖ നടിയുടെ അമ്മ അന്തരിച്ചു

ദേവയാനിയും നകുലും കൂടാതെ മയൂര്‍ എന്നൊരു മകന്‍ കൂടിയുണ്ട്.

നടി ദേവയാനിയുടെയും നടന്‍ നകുലിന്റെയും അമ്മയായ ലക്ഷ്മി ജയദേവ് അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 70 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ദേവയാനിയും നകുലും കൂടാതെ മയൂര്‍ എന്നൊരു മകന്‍ കൂടിയുണ്ട്. സിനിമ കരിയറായി തിരഞ്ഞെടുത്തപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് അമ്മയാണെന്ന് ദേവയാനി പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button