GeneralLatest NewsMollywood

ലോണ്‍ അടക്കാന്‍ ഇനിയും കഷ്ടപ്പെടണം; ഫ്ലാറ്റ് പൊളിച്ചു നീക്കാനുളള നടപടിയില്‍ വികാരാധീനനായി സൗബിന്‍

ഇനി കുറെ കഷ്ടപ്പെട്ടാല്‍ മാത്രമേ ഇതിന്റേ ലോണ്‍ അടക്കാന്‍ പറ്റുള്ളൂ'

കൊച്ചിയിലെ മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കാനുളള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ നടന്‍ സൗബിന്‍ ഷാഹിര്‍. സംവിധായകന്‍ ബ്ലെസി, സൗബിന്‍ ഷാഹിര്‍, മേജര്‍ രവി, ആന്‍ ആഗസ്റ്റീന്‍ തുടങ്ങിയ പ്രമുഖര്‍ക്ക് മരടില്‍ ഫ്ലാറ്റ് ഉണ്ട്. എന്നാല്‍ നഗരസഭയുടെ ചട്ടങ്ങള്‍ പാലിച്ചല്ല ഫ്ലാറ്റ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിന്റെ പേരില്‍ പൊളിക്കാന്‍ തീരുമാനിച്ചതില്‍ ഇവര്‍ക്കെല്ലാം ഫ്ലാറ്റ് നഷ്ടമാകും.

” ഈ ഫ്ലാറ്റ് വാങ്ങുന്നതിന് മുന്‍പ് ഇവിടെ താമസിക്കുന്ന സുഹൃത്തുക്കളോട് അന്വേഷിച്ചിരുന്നു. ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതൊക്കെ കണ്ടിട്ടല്ലേ ഒരാള്‍ വീട് വാങ്ങുന്നത്. ഇനി കുറെ കഷ്ടപ്പെട്ടാല്‍ മാത്രമേ ഇതിന്റേ ലോണ്‍ അടക്കാന്‍ പറ്റുള്ളൂ” -സൗബിന്‍ പറഞ്ഞു. മാധ്യമങ്ങളിലൂടൊണ് സംഭവം അറിഞ്ഞതെന്നും അല്ലാതെ നോട്ടീസ് ഒന്നും ലഭിച്ചിരുന്നില്ലെന്നും പറഞ്ഞ സൗബിന്‍ ഇവിടെ താമസിക്കുന്ന ഞങ്ങളുടെ കാര്യം കൂടി നോക്കേണ്ടെ ? എത്രയധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നതെന്നും വികാരാധീനനായി ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button