GeneralLatest NewsMollywood

ഈ സിനിമ കഴിഞ്ഞാല്‍ വീട്ടില്‍ പൊയ്ക്കോളണം. അഭിനയം എന്നു പറഞ്ഞ് തെക്കു വടക്ക് നടക്കാതെ പോയി നാലക്ഷരം പഠിക്ക് കൊച്ചേ..!!

എന്നെ വലിയൊരു നടിയാക്കി വാര്‍ത്തെടുക്കാനുള്ള കഴിവും ക്ഷമയുമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

ബാലതാരമായി എത്തുകയും പിന്നീട് നായികയായി മാറുകയും ചെയ്ത നടിയാണ് ശ്രുതിരാജ്. പ്രിയം, ഉദയപുരം സുല്‍ത്താന്‍, ഇലംവങ്കോട് ദേശം, ദോസ്‌ത് തുടങ്ങി ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടി പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയരംഗത്ത് സജീവമാകുകയാണ്. തമിഴ് സീരിയലുകലിലാണ് താരം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

തൃശൂര്‍കാരിയായ ശ്രുതി ഏഴാം ക്ളാസില്‍ പഠിക്കുമ്പോഴാണ് സിനിമാലോകത്തേക്ക് ചുവട് വയ്‌ക്കുന്നത്. വി.എം വിനുവിന്റെ ഹരിചന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ ആ ചിത്രം പാതിവഴിയില്‍ മുടങ്ങിപ്പോയി. അതിനുശേഷം മെഗാ സ്‌റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഇലവങ്കോട് ദേശത്തില്‍ അഭിനയിച്ചു. കേരളകൗമുദി ആഴ്‌ചപ്പതിപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശ്രുതിരാജ് മമ്മൂട്ടിയെക്കുറിച്ചും സിനിമയെക്കുറിച്ചും തുറന്നു പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘എട്ടാംക്ളാസില്‍ പഠിക്കുമ്ബോഴാണ് ഇലവങ്കോട് ദേശം വരുന്നത്. മമ്മൂക്കയും ഖുഷ്‌ബു മാമും പ്രധാന വേഷത്തില്‍. കെ.ജി ജോര്‍ജ് സാറാണ് സംവിധാനം. മഹാനായ സംവിധായകന്റെ വലിയൊരു താരനിരയുള്ള ചിത്രത്തിലാണ് അഭിനയിക്കുന്നത് എന്ന ബോധം അച്ഛനും അമ്മയ്‌ക്കും പോലും ഉണ്ടായിരുന്നില്ല. പിന്നല്ലേ എട്ടാം ക്ളാസുകാരിയായ എനിക്ക്. ഇലവങ്കോട് ദേശത്തില്‍ മമ്മൂക്കയെ രഹസ്യമായി പ്രേമിക്കുന്ന കഥാപാത്രമാണ് എന്റെത്. പാലുകുടി മാറാത്ത ഈ പെണ്‍കുട്ടിയാണോ എന്നെ പ്രണയിക്കുന്നത് എന്ന് ചോദിച്ച്‌ ഉച്ചത്തില്‍ ചിരിക്കുന്ന മമ്മൂക്കയുടെ രൂപം ഇപ്പോഴും മനസിലുണ്ട്. അച്ഛന് ഈ ഫീല്‍ഡിനെ കുറിച്ച്‌ ശരിയായ ധാരണയില്ല. എന്നെ വലിയൊരു നടിയാക്കി വാര്‍ത്തെടുക്കാനുള്ള കഴിവും ക്ഷമയുമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ലൊക്കേഷനില്‍ കളിച്ചു നടക്കുന്ന ഞാനും ഈ ഫീല്‍ഡില്‍ തുടരണമെന്നോ അവസരങ്ങള്‍ വെട്ടിപ്പിടിക്കണമെന്നോ വിചാരിച്ചില്ല. മമ്മൂക്ക ഇതെല്ലാം മനസിലാക്കി കാണണം. ഈ സിനിമ കഴിഞ്ഞാല്‍ വീട്ടില്‍ പൊയ്ക്കോളണം. അഭിനയം എന്നു പറഞ്ഞ് തെക്കു വടക്ക് നടക്കാതെ പോയി നാലക്ഷരം പഠിക്ക് കൊച്ചേ…അറിവാണ് ഏറ്റവും വലിയ സമ്ബാദ്യം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു’.

shortlink

Related Articles

Post Your Comments


Back to top button