GeneralLatest NewsTV Shows

ശ്വാസം മുട്ടി മരണത്തെ മുമ്പിൽ കണ്ട നിമിഷങ്ങളായിരുന്നു അത്; നടി വെളിപ്പെടുത്തുന്നു

അതിശക്തമായി ചെളി വെള്ളം ഒഴുകിയെത്തി. വലിയ പാറ കഷ്ണങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു.‌

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വാസിക. സീത എന്ന ഒറ്റ സീരിയല്‍ മതി സ്വാസികയെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍. മോഹന്‍ലാല്‍ ചിത്രമായ ഇട്ടിമാണിയിലും വേഷമിട്ട സ്വാസിക തന്റെ ജീവിതത്തില്‍ മരണത്തെ മുന്നില്‍ക്കണ്ട നിമിഷത്തെക്കുറിച്ച് തുറന്നു പറയുന്നു.

ദത്തുപുത്രി എന്ന സീരിയലിന്റെ ഷൂട്ടിങ്ങിന് ഇടയിലാണു മരണത്തെ മുഖാമുഖം കണ്ട സംഭവം. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..” സീരിയലിനു വേണ്ടി ഒരു ഉരുൾപൊട്ടൽ കൃത്രിമമായി സൃഷ്ടിക്കുന്നുണ്ട്. മെഗാസീരിയൽ രംഗത്ത് ആദ്യമായിട്ടായിരുന്നു അത്രയും സാഹസികമായി ഒരു പ്രകൃതി ദുരന്തം ചിത്രീകരിക്കുന്നത്. മണ്ണെടുത്തു കൊണ്ടിരിക്കുന്ന കുന്നിനു മുകളിൽ നിന്ന് അതിശക്തമായി വെള്ളം പമ്പ് ചെയ്താണ് ഉരുൾപൊട്ടലും കനത്തമഴയും സൃഷ്ടിക്കുന്നത്.

അങ്ങനെ ഷൂട്ടിങ് തുടങ്ങി. അതിശക്തമായി ചെളി വെള്ളം ഒഴുകിയെത്തി. വലിയ പാറ കഷ്ണങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു.‌ ഞാൻ അടിതെറ്റി വീണു. വെള്ളപ്പാച്ചിലിൽ ഒരു പാറയുടെ അടിയിൽ കുടുങ്ങി. ശ്വാസം മുട്ടി മരണത്തെ മുമ്പിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. ആ ചിത്രീകരണത്തിനിടയിൽ സെറ്റിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.” സ്വാസിക പറഞ്ഞു

Tags

Post Your Comments


Back to top button
Close
Close