BollywoodGeneralLatest News

പ്രമുഖ നടി കോണ്‍ഗ്രസ് വിട്ടു

പാര്‍ട്ടിയുടെ പോക്കില്‍ അതൃപ്തിയുണ്ടെന്നും പാര്‍ട്ടിക്ക് മതിയായ നേതൃത്വമില്ലെന്നും

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തൊഴുത്തില്‍കുത്തെന്ന് ആരോപിച്ചു പ്രമുഖ നടി പാര്‍ട്ടി വിട്ടു. അഞ്ചു മാസത്തെ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീലയിട്ടത്  ബോളിവുഡ് താരം ഊര്‍മിള മതോന്‍ണ്ട്കറാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാര്‍ച്ചിലാണ് താരം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതിനു ശേഷം ഊര്‍മിള മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

പാര്‍ട്ടിയുടെ പോക്കില്‍ അതൃപ്തിയുണ്ടെന്നും പാര്‍ട്ടിക്ക് മതിയായ നേതൃത്വമില്ലെന്നും അടിമുടി തൊഴുത്തില്‍കുത്താണെന്നും ആരോപിച്ചാണ് ഊര്‍മിള പാര്‍ട്ടിയില്‍ നിന്നും രാജി വച്ചിരിക്കുന്നത്. പി.സി.സി അധ്യക്ഷന്‍ മിലിന്ദ് ദേവ്‌രയ്ക്ക് രാജിക്കത്ത് അയച്ചുകൊടുത്തു.

shortlink

Post Your Comments


Back to top button