CinemaGeneralLatest NewsMollywoodNEWS

അവര്‍ കൃത്യസമയത്ത് ലൊക്കേഷനിലെത്തും: വെറുതെ ഒരുക്കം നടത്തി സമയം കളയാത്ത നായികയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

'തിര'യുടെ ലൊക്കേഷനില്‍ ആദ്യം ശോഭന മാഡത്തിനോട് അടുത്തിടപഴകാന്‍ ബഹുമാനം കൊണ്ടുള്ള അകല്‍ച്ച ഉണ്ടായിരുന്നു

സിനിമാ പ്രേക്ഷകര്‍ക്ക് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധാകനയാണ്‌ വിനീത് ശ്രീനിവാസന്‍. തന്റെ സിനിമാ കരിയറില്‍ തന്നെ അത്ഭുതപ്പെടുത്തിയ നായിക നടിയെക്കുറിച്ച് സംസാരിക്കുകയാണ് വിനീത്, ധ്യാന്‍ ശ്രീനിവാസന് ലഭിച്ച അപൂര്‍വ്വ ഭാഗ്യത്തെക്കുറിച്ച് പങ്കുവെച്ചുകൊണ്ടായിരുന്നു വിനീത് ശ്രീനിവാസന്‍ നടി ശോഭനയെക്കുറിച്ച് പങ്കുവെച്ചത്,

വിനീത് ശ്രീനിവാസന്റെ വാക്കുകള്‍

‘സംവിധായകന്‍ എന്ന നിലയില്‍ ധ്യാനിന്റെ കരിയര്‍ നയന്‍ താര എന്ന നടിക്കൊപ്പമായിരുന്നുവെങ്കില്‍ ധ്യാന്‍ ആദ്യമായി അഭിനയിച്ചത് ശോഭനയ്ക്കൊപ്പം ആയിരുന്നുവെന്നും ഇങ്ങനെ രണ്ടു മേഖലകളില്‍ ധ്യാന്‍ തന്റെ കരിയര്‍ ആരംഭിച്ചപ്പോള്‍ രണ്ടു മികച്ച നടിമാര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ധ്യാനിന്റെ ഭാഗ്യമാണെന്നും ശ്രീനിവാസന്‍ പറയുന്നു.

‘ ‘തിര’യില്‍ ആദ്യമായി ധ്യാന്‍ അഭിനയിച്ചപ്പോള്‍ ഒപ്പം ശോഭനയായിരുന്നു. സംവിധയകാനയപ്പോള്‍ നായികയാകുന്നത് നയന്‍താര. ധ്യാന്‍ കരിയര്‍ തുടങ്ങുന്നത് കരുത്തുള്ള സ്ത്രീകള്‍ക്കൊപ്പമാണ്. തിരയുടെ ലൊക്കേഷനില്‍ ആദ്യം ശോഭന മാഡത്തിനോട് അടുത്തിടപഴകാന്‍ ബഹുമാനം കൊണ്ടുള്ള അകല്‍ച്ച ഉണ്ടായിരുന്നു. പക്ഷെ രണ്ടു ദിവസം കൊണ്ട് എനിക്കത് മാറി. കൃത്യസമയത്ത് ലൊക്കെഷനിലെത്തും. മേക്കപ്പിനും കോസ്റ്റ്യൂം ചേഞ്ചിനും രണ്ടു മിനിറ്റ്. എത്ര ഇതിഹാസങ്ങള്‍ക്കൊപ്പമാണ് അവര്‍ ജോലി ചെയ്തിട്ടുള്ളത്. ‘തിര’ കഴിഞ്ഞു പോരുമ്പോള്‍ ആ അനുഭവങ്ങളാണ് എനിക്കൊപ്പമുണ്ടായിരുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button