GeneralLatest NewsTollywood

മുമ്പ് ഞാന്‍ ഒരുപാട് തവളകളെ ഉമ്മ വെച്ചിട്ടുണ്ട്; തന്റെ കാമുകന്‍ ആരെന്നു വെളിപ്പെടുത്തി യുവനടി

'എന്റെ രാജകുമാരനെ കണ്ടുമുട്ടുന്നതിന് മുമ്പ് ഞാന്‍ ഒരുപാട് തവളകളെ ഉമ്മ വെച്ചിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന താരങ്ങളില്‍ ഒരാളാണ് നടി തപ്സി പന്നു. താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് തപ്‌സി.എന്നാല്‍ തന്റെ കാമുകന്‍ എല്ലാവരും കരുതുംപോലെ സിനിമാനടനോ ക്രിക്കറ്റ് താരമോ അല്ലെന്നും നടി വ്യക്തമാക്കി. അദ്ദേഹം ഇവിടെ ഉള്ള ഒരാളെ അല്ല’, തപ്സി പറഞ്ഞു.

സഹോദരിക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് തപ്സിയുടെ ഈ തുറന്നുപറച്ചില്‍. താന്‍ കാരണമാണ് തപ്സി കാമുകനുമായി കണ്ടുമുട്ടിയതെന്നും അതുകൊണ്ട് തപ്സി തന്നോടാണ് നന്ദി പറയേണ്ടതെന്നും സഹോദരി ഷഗുണ്‍ പറഞ്ഞു. ഇതിനു മുമ്പുള്ള തപ്സിയുടെ കാമുകന്മാരെ കാണുമ്പോള്‍ എവിടുന്നാണ് ഇവരെയൊക്കെ കണ്ടുപിടിക്കുന്നത് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഷഗുണ്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ ‘ എന്റെ രാജകുമാരനെ കണ്ടുമുട്ടുന്നതിന് മുമ്പ് ഞാന്‍ ഒരുപാട് തവളകളെ ഉമ്മ വെച്ചിട്ടുണ്ട്’ എന്ന് ട്രോളുകയും ചെയ്തു തപ്സി

Tags

Post Your Comments


Back to top button
Close
Close