GeneralLatest NewsMollywood

ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരുണ്ടെങ്കില്‍ ബന്ധപ്പെടണം; സംവിധായകന്‍ ഭദ്രന്‍

മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ഉടയോനായിരുന്നു ഭദ്രന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം.

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ബൈബിള്‍ വായിക്കുന്ന കൊച്ചു മിടുക്കനെതേടി മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഭദ്രന്‍. തന്റെ പുതിയ ചിത്രമായ ജൂതനില്‍ ഒരു വേഷം നല്‍കുന്നതിന് വേണ്ടിയാണ് ഭദ്രന്‍ കുട്ടിയെ അന്വേഷിക്കുന്നത്.

ജൂതന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരുണ്ടെങ്കില്‍ ബന്ധപ്പെടണമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഭദ്രന്‍ ഒരുക്കുന്ന ചിത്രമാണ് ജൂതന്‍. സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ഉടയോനായിരുന്നു ഭദ്രന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം.

shortlink

Related Articles

Post Your Comments


Back to top button