GeneralLatest NewsMollywood

”ഇത് വ്യാജ വാര്‍ത്ത. വെറുതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞുണ്ടാക്കരുത്”; ദുല്‍ഖര്‍

ബോളിവുഡില്‍ ഒരുക്കിയിരിക്കുന്ന ദി സോയ ഫാക്ടറാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം.

തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നടന്‍ ദുല്ഖര്‍ സല്‍മാന്‍. വാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് താരം പറയുന്നു.

ഡി.ക്യൂ ഓണ്‍ലൈന്‍ പ്രമോഷന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സിനിമയെ സംബന്ധിച്ച പുതിയ അറിയിപ്പ് പുറത്ത് വന്നത്. ”ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രം വാന്‍ പുതിയ പ്രൊഡ്ക്ഷന്‍ ബാനറില്‍ ആരംഭിക്കും. സംഗീത സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവര്‍ക്കും മാറ്റമുണ്ട്. നടി കിയാര അദ്വാനിയാണ് പുതിയ നായിക”- ഇതായിരുന്നു ട്വീറ്റ്. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് മറുപടിയുമായി നടന്‍ ദുല്ഖര്‍ രംഗത്തെത്തി.

”ഇത് വ്യാജ വാര്‍ത്തയാണ്. വെറുതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞുണ്ടാക്കുകയോ കേട്ടുകേള്‍വി പറഞ്ഞു നടക്കുകയോ ചെയ്യരുത്. ഞാന്‍ ഏതെങ്കിലും പുതിയ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ അണിയറപ്രവര്‍ത്തകരോടൊപ്പം ഞാന്‍ തന്നെ പ്രഖ്യാപിക്കും. തെറ്റായ വാര്‍ത്തകളില്‍ നടീനടന്മാരേയോ സാങ്കേതിക പ്രവര്‍ത്തകരെയോ ദയവായി ടാഗ് ചെയ്യാതിരിക്കൂ”- ദുല്‍ഖര്‍ സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു.

 ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം. അഭിഷേക് ശര്‍മ സംവിധാനം ചെയ്തിരിക്കുന്ന  ദി സോയ ഫാക്ടറാണ്.  സോനം കപൂറാണ് നായിക

shortlink

Related Articles

Post Your Comments


Back to top button