GeneralLatest NewsMollywood

ഈ സന്തോഷത്തിനായാണ് ഞാൻ ജീവിക്കുന്നത്; മകൾക്കൊപ്പം അമൃത സുരേഷ്

അമൃതയുടെയും നടൻ ബാലയുടെയും മകളാണ് അവന്തിക

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മലയാളത്തിന്റെ പ്രിയഗായിക അമൃത സുരേഷ്. മകൾക്കൊപ്പമുള്ള ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. അമൃതയെ പോലെ മകൾ അവന്തികയും മലയാളികൾക്കു പ്രിയങ്കരിയാണ്.

‘ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മധുരമുള്ള പാട്ട് ഞാൻ എഴുതണം എന്നവൾ പറഞ്ഞു. ഈ സന്തോഷത്തിനായാണ് ഞാൻ ജീവിക്കുന്നത്’.– വിഡിയോ പങ്കുവച്ച് അമൃത കുറിച്ചു. അമ്മയുടെ തോളിൽ ചാഞ്ഞ് കിടന്ന് തകർപ്പൻ പ്രകടനമാണ് അവന്തികയുടേത്.

അമൃതയുടെയും നടൻ ബാലയുടെയും മകളാണ് അവന്തിക. ഇൻസ്റ്റഗ്രാമിലാണ് മകൾക്കൊപ്പമുള്ള വിഡിയോ അമൃത പങ്കുവച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button