GeneralKollywoodLatest News

ഞങ്ങള്‍ വീണ്ടും ഒരുമിക്കുന്നു; കാമുകനൊപ്പം ഫോട്ടോയില്‍ മുഖം പൊത്തി നയന്‍താര

പതിവ് റോളിലല്ല. ആദ്യമായി നിര്‍മ്മാതാവാകുകയാണ്

തെന്നിന്ത്യന്‍ പ്രിയ താരമാണ് നയന്‍താര. തന്റെ അറുപത്തിയഞ്ചാമത്തെ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. വിഗ്നേശിന്റെ ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ മിലിന്ദ് റാവു ആണ് ചിത്രം ഒരുക്കുന്നത്. നെട്രികണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നയന്‍താരയ്‌ക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിഗ്നേശ്.

‘അടുത്തൊരു സിനിമയ്ക്കായി ഞങ്ങള്‍ വീണ്ടും ഒരുമിക്കുകയാണ്. എന്നാല്‍ പതിവ് റോളിലല്ല. ആദ്യമായി നിര്‍മ്മാതാവാകുകയാണ്. ഫസ്റ്റ് ലുക്ക് പിന്നീട് പുറത്തു വിടും ” ചിത്രത്തിന് അടിക്കുറിപ്പായി താരം കുറിച്ചു. ചിത്രത്തില്‍ നയന്‍താര മുഖം പൊത്തിനില്‍ക്കുന്നതായി കാണാം. ഈ ചിത്രത്തിലെ തന്റെ ലുക്ക് ഇപ്പോള്‍ ആരാധകര്‍ കാണേണ്ടെന്ന് കരുതിയാണ് നയന്‍സ് മുഖം മറച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button