GeneralLatest NewsMollywood

താര സംഘടനയായ ‘അമ്മ’ യെക്കുറിച്ച് നടി പ്രയാഗ

പഠനം പൂര്‍ത്തിയാക്കുന്ന തിരക്കില്‍ സിനിമയ്ക്കകത്തെ വിപ്ലവങ്ങളില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ല

മലയാള സിനിമയിലെ താര സംഘടനയാണ് അമ്മ. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്നു തോന്നിയിട്ടില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ”അമ്മ സംഘടനയിലെ മൂന്ന് മീറ്റിംഗുകളിലും അബുദാബിയിലെ സ്‌റ്റേജ് ഷോയ്ക്കും പങ്കെടുത്തിട്ടുണ്ട്. എന്തു പ്രശ്‌നമുണ്ടായാലും വളരെ പെട്ടെന്ന് പരിഹരിക്കുന്ന ആളുകളാണ് സംഘടനയിലുളളത്. സംഘടനയിലെ അംഗത്വത്തില്‍ ഞാന്‍ സന്തോഷവതിയാണെന്നും” പ്രയാഗ പറഞ്ഞു.

സിനിമയിലെ പുരുഷാധിപത്യ പ്രവണതയെക്കുറിച്ചുള്ള ചര്‍ച്ചകളിലൊന്നും പ്രയാഗയെ കണ്ടിരുന്നില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തത്തിന്റെ മറുപടി ഇങ്ങനെ.. ” താന്‍ പഠനത്തിരക്കുകളിലായിരുന്നു. അതിനാല്‍ അത്തരം ചര്‍ച്ചകളിലൊന്നും എത്താന്‍ സാധിച്ചില്ലെന്നും പ്രയാഗ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കുന്ന തിരക്കില്‍ സിനിമയ്ക്കകത്തെ വിപ്ലവങ്ങളില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ല. അത്തരം വിഷയങ്ങളില്‍ ഇനി ഇപ്പോള്‍ ഞാന്‍ ഇടപെടേണ്ട സാഹചര്യമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ശബ്ദമുയര്‍ത്തണമെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും.”

Tags

Post Your Comments


Back to top button
Close
Close