BollywoodGeneralLatest News

ചുംബനരംഗം റിഹേഴ്‌സ് ചെയ്യണം; ലൈംഗിക താത്പര്യങ്ങള്‍ക്കു നിര്‍ബന്ധിച്ചതിനെക്കുറിച്ചു നടിയുടെ വെളിപ്പെടുത്തല്‍

സുഹൃത്തായിരുന്ന ഒരാള്‍ സുഹൃത്ത് ബന്ധത്തിനുമപ്പുറം ഒരു ബന്ധത്തിലേക്ക് പോകാന്‍ തന്നെ നിര്‍ബന്ധിച്ചു.

പല നടിമാരും സിനിമയില്‍ നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ലൈംഗിക താത്പര്യങ്ങള്‍ക്കു നിര്‍ബന്ധിച്ചതിനെക്കുറിച്ചു പ്രമുഖ നടിയുടെ വെളിപ്പെടുത്തല്‍. ബോളിവുഡ് നടി സറീന്‍ ഖാനാണ് ലൈംഗിക താത്പര്യങ്ങള്‍ക്കു വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞത്.

ഒരു സംവിധായകന്‍ ചുംബനരംഗം റിഹേഴ്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും നടി വെളിപ്പെടുത്തി. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാള്‍ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നുവെന്നു പറഞ്ഞ നടി താന്‍ സിനിമയില്‍ എത്തിയ കാലത്താണ് ഇത് സംഭവിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

സുഹൃത്തായിരുന്ന ഒരാള്‍ സുഹൃത്ത് ബന്ധത്തിനുമപ്പുറം ഒരു ബന്ധത്തിലേക്ക് പോകാന്‍ തന്നെ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലെത്തിക്കാന്‍ എന്നായിരുന്നു വാഗ്ദാനം. അങ്ങനെ ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും ഇപ്പോള്‍ തനിക്കു ലഭിക്കുന്ന അവസരങ്ങളില്‍ സംതൃപ്തയാണെന്നും താരം പങ്കുവച്ചു

Tags

Related Articles

Post Your Comments


Back to top button
Close
Close