CinemaGeneralMollywoodNEWS

മാസങ്ങളോളം ബെഡ്റെസ്റ്റ് വേണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം: ദുര്‍ഗ കൃഷ്ണ

ഇടയ്ക്കിടെ കൈകള്‍ കൊണ്ട് ഞാന്‍ ഡാന്‍സിന്റെ മുദ്രകളൊക്കെ ചെയ്യും. എങ്കിലും മനസ്സ് അസ്വസ്ഥമായിക്കൊണ്ടേയിരുന്നു

പൃഥ്വിരാജ് നായകനായ ‘വിമാനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ആരംഭം കുറിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ, നര്‍ത്തകിയായ ദുര്‍ഗ തന്റെ പൂര്‍വകാല അനുഭവങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. നൃത്ത രംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ വില്ലനായെത്തിയ കാലു വേദനയെ തരണം ചെയ്തു കൊണ്ടാണ് ദുര്‍ഗ കൃഷ്ണ സിനിമയിലേക്ക് ആദ്യ ചുവടു വച്ചത് . കരിയറിന്റെ  തുടക്കം തന്നെ തന്റെ ഇഷ്ടനായകന്റെ ഹീറോയിനായി അഭിനയിക്കാന്‍ കഴിഞ്ഞതിലെ സന്തോഷത്തെക്കുറിച്ചും ദുര്‍ഗ പറയുന്നു.

ദുര്‍ഗ കൃഷ്ണയുടെ വാക്കുകള്‍

‘ഡിഗ്രിക്ക് ചേര്‍ന്ന സമയത്താണ് കാലു വേദന വില്ലനായെത്തുന്നത്. നിത്യവും ഡാന്‍സ്‌ പ്രാക്ടീസ് ചെയ്യുകയും, ഒട്ടേറെ സ്റ്റേജ് ഷോകള്‍ ചെയ്യുകയും ചെയ്യുന്ന സമയം. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചത് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. മാസങ്ങളോളം ബെഡ്റെസ്റ്റ് വേണമെന്നും കാലിന്റെ ലിഗ് മെന്‍റ് ശരിയായില്ലെങ്കില്‍ അത് ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ഡോക്ടര്‍മാര്‍ അച്ഛനോടും അമ്മയോടും പറഞ്ഞു. പിന്നത്തെ പൂരം പറയേണ്ടല്ലോ!!.  ഇടയ്ക്കിടെ കൈകള്‍ കൊണ്ട് ഞാന്‍ ഡാന്‍സിന്റെ മുദ്രകളൊക്കെ ചെയ്യും. എങ്കിലും മനസ്സ് അസ്വസ്ഥമായിക്കൊണ്ടേയിരുന്നു. ഡിപ്രഷന്‍ വരുമോ എന്ന് പോലും പേടിച്ച ദിവസങ്ങളുണ്ട്‌. പതുക്കെ കാലു വേദന മാറിയെങ്കിലും ഡാന്‍സ് താല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ‘വിമാനം’ സിനിമയില്‍ പൃഥ്വിരാജിന്റെ  നായികായിട്ടാണ് അഭിനയിക്കുന്നത്  എന്ന് കേട്ടപ്പോള്‍ ഞാനാകെ ത്രില്ലടിച്ചു. ‘എന്ന് നിന്റെ മൊയ്തീന്‍’ ഞങ്ങളുടെ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട സിനിമയായി മാറിയ സമയം കൂടിയായിരുന്നു അത്. അപ്പോള്‍ പിന്നെ ഒരുപാട് ചിന്തിക്കാനൊന്നും നിന്നില്ല’.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

shortlink

Related Articles

Post Your Comments


Back to top button