BollywoodCinemaGeneralLatest NewsNEWS

ഞങ്ങള്‍ ഒരുമിച്ച് സിനിമ പ്ലാന്‍ ചെയ്യുന്നു: ആരാധകര്‍ കാത്തിരുന്ന ബിഗ്‌ ബജറ്റ് സിനിമയെക്കുറിച്ച് നിവിന്‍ പോളി

അദ്ദേഹം സെറ്റില്‍ പതിവ് സാന്നിധ്യമായിരുന്നതിനാല്‍ തന്നെ ഷൂട്ടിന്റെ ഇടവേളകളിലും സായാഹ്നങ്ങളിലുമൊക്കെ ഏറെ നേരം സംസാരിച്ചിരിക്കാറുണ്ടായിരുന്നു

ഒരു ഇന്ത്യന്‍ ആക്ടര്‍ എന്ന നിലയില്‍ തന്റെ പ്രൊഫൈല്‍ കാത്ത് സൂക്ഷിക്കാനാണ് നിവിന്‍ പോളി എന്ന താരം ആഗ്രഹിക്കുന്നത്, അത് കൊണ്ടാണ് തമിഴും തെലുങ്കും കടന്നു ഹിന്ദിയിലേക്കും താരം ശ്രദ്ധ ചെലുത്തുന്നത്. ബോളിവുഡ് ഹിറ്റ് മേക്കര്‍ അനുരാഗ് കശ്യപുമായി ഒരു സിനിമ ആലോചനയിലുണ്ടെന്നു തുറന്നു പറയുകയാണ് നിവിന്‍.

ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്യുന്ന ‘മൂത്തോന്‍’ എന്ന ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് അനുരാഗ് കശ്യപാണ്, ടോറോന്റോ ഫിലിം ഫെസ്റ്റിവലില്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ‘മൂത്തോന്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ ഒന്നിച്ചൊരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് അനുരാഗ് കശ്യപ് തന്നോട് സംസാരിച്ചുവെന്നും നിവിന്‍ പോളി പറയുന്നു.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

‘ ‘മൂത്തോന്‍’ തുടങ്ങുന്നതിനു മുന്‍പേ അദ്ദേഹവുമായി നല്ല ബന്ധമാണ്. മൂത്തോന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയതും അദ്ദേഹമാണ്. അദ്ദേഹം സെറ്റില്‍ പതിവ് സാന്നിധ്യമായിരുന്നതിനാല്‍ തന്നെ ഷൂട്ടിന്റെ ഇടവേളകളിലും സായാഹ്നങ്ങളിലുമൊക്കെ ഏറെ നേരം സംസാരിച്ചിരിക്കാറുണ്ടായിരുന്നു. വളരെ സൗഹൃദ മനോഭാവമുള്ള ആളാണ്, ഏതു സമയത്തും നമുക്ക് വിളിച്ച് എന്ത് ഉപദേശവും ചോദിക്കാം. മറുപടി ലഭിക്കും. ഒരുമിച്ചുള്ള സിനിമയുടെ കാര്യവും ആലോചനയിലുണ്ട്. രണ്ടുപേര്‍ക്കും താല്‍പ്പര്യമുള്ള ഒരു കഥയുണ്ടാകുമ്പോള്‍ ആ സിനിമ തീര്‍ച്ചയായും സംഭവിക്കും.

Tags

Post Your Comments


Back to top button
Close
Close