GeneralMollywoodSongs

ഒരിടവേളയ്ക്ക് ശേഷം യേശുദാസ്- എം ജയചന്ദ്രന്‍ – ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ കൂട്ടുകെട്ടിന്റെ മനോഹര ഗാനം

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എസ്.എൽ പുരം ജയസൂര്യയാണ്.

മലയാളത്തിന്റെ ഗാന ഗന്ധര്‍വ്വന്‍ യേശുദാസും പ്രണയഗാനങ്ങളുടെ ചക്രവര്‍ത്തി ഈസ്റ്റ്‌ കോസ്റ്റ് വിജയനും ഒരിടവേളയ്ക്ക് ശേഷം ഒന്നിച്ചപ്പോള്‍ ആരാധകര്‍ക്ക് ലഭിച്ചത് മനോഹരമായ ഗാനം.

ന്യൂജന്‍ തലമുറയുടെ കഥ പറഞ്ഞ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ‘പരിഭവം നമുക്കിനി..’ എന്ന് തുടങ്ങുന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസ് ആണ്. എം ജയചന്ദ്രന്റെ സംഗീതത്തില്‍ ഒരുങ്ങിയ ഈ മനോഹര ഗാനത്തിന്റെ സ്റ്റുഡിയോ വിഷ്വല്‍സ് പുറത്തു വന്നിരിക്കുകയാണ്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എം ജയ ചന്ദ്രന്‍ ഈസ്റ്റ്‌ കോസ്റ്റുമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ഗാനങ്ങള്‍ക്കുണ്ട്.

സംഗീതം ,ഹാസ്യം, കുടുംബം എന്നിങ്ങനെ പ്രേക്ഷകരുടെ അഭിരുചികളെ ത്രസിപ്പിക്കുവാനുള്ള രസക്കൂട്ടുമായി എത്തിയ ചിത്രത്തില്‍ വരികളും സംഗീതവുംകൊണ്ട് ശ്രോതാക്കളെ പിടിച്ചിരുത്തുന്ന അഞ്ചു ഗാനങ്ങളാണ് ഉള്ളത്.

പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായിദേശീയ പുരസ്കാര ജേതാവ് സുരാജും ഹരീഷും ഒന്നിക്കുന്ന ഈ ചിത്രം ന്യൂജനറേഷൻ യുവ തലമുറയുടെ നാട്ടുവിശേഷങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നു. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ശിവകാമി,സോനു എന്നിങ്ങനെ താരനിരകള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എസ്.എൽ പുരം ജയസൂര്യയാണ്.

shortlink

Related Articles

Post Your Comments


Back to top button