CinemaGeneralMollywood

ലാലേട്ടന്റെ സിനിമ എന്റെ സിനിമയ്ക്കും മേലെ : തുറന്നു പറഞ്ഞു പൃഥ്വിരാജ്

ലൂസിഫറിനും മേലെ നില്‍ക്കുന്ന ചിത്രമായിരിക്കും മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന് പൃഥ്വിരാജ് പറയുന്നു

സൂപ്പര്‍ താര നായക ഇമേജില്‍ നിന്ന് സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ കൂടുമാറ്റം അദ്ദേഹത്തിന്റെ ആരാധകരും മറ്റു പ്രേക്ഷകരും ആഘോഷമാക്കിയിരുന്നു.

താന്‍ സംവിധാനം ചെയ്ത കന്നിച്ചിത്രം മലയാളത്തിലെ വമ്പന്‍ ഹിറ്റാക്കി മാറ്റാന്‍ അദ്ദേഹത്തിനായി. പക്ഷെ ലൂസിഫറിനും മേലെ നില്‍ക്കുന്ന ചിത്രമായിരിക്കും മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന് പൃഥ്വിരാജ് പറയുന്നു. ലൂസിഫറിന്റെ ചിത്രീകരണത്തിനിടെയാണ് മോഹന്‍ലാല്‍ പുതിയ സിനിമയെക്കുറിച്ച് തന്നോട് പറഞ്ഞതെന്നും വലിയ വെല്ലുവിളി നിറഞ്ഞ മഹത്തരമായൊരു സിനിമയാണ് അദ്ദേഹം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ് ആന്‍ഡ് എന്‍കൗണ്ടര്‍ പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കുന്നു.

ത്രിഡി ഫോര്‍മാറ്റില്‍ കഥ പറയുന്ന മോഹന്‍ലാലിന്‍റെ ബറോസ് വലിയ ക്യാന്‍വാസിലാകും അണിയിച്ചൊരുക്കുന്നത്.  ലോക സിനിമയിലെ തന്നെ മികച്ച ടെക്നീഷ്യന്‍മാരാകും ബറോസില്‍ അണിനിരക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button