CinemaGeneralLatest NewsMollywoodNEWS

ഞാന്‍ ചെയ്യിച്ചപ്പോള്‍ മോഹന്‍ലാല്‍ പാന്‍റ് ആയിരുന്നു, പൃഥ്വിരാജില്‍ എത്തിയപ്പോള്‍ മുണ്ടും: തുറന്നു പറഞ്ഞു ഭദ്രന്‍

സാറിന്റെ സ്ഫടികം എന്ന സിനിമ ഞങ്ങള്‍ ഇപ്പോള്‍ ഒരുപാടു തവണ കണ്ടുകൊണ്ടിരിക്കുകയാണെന്ന് പൃഥ്വിരാജ് എന്നെ ഒരു ദിവസം വിളിച്ചു പറഞ്ഞു

മാസ് സിനിമകളില്‍ അമാനുഷിക കഥാപാത്രങ്ങള്‍ ചെയ്തു കയ്യടി നേടിയ മോഹന്‍ലാലിനെ ആ ട്രാക്കിലേക്ക് വീണ്ടും തിരിച്ചെത്തിച്ചത് പൃഥ്വിരാജും, മുരളി ഗോപിയും ചേര്‍ന്നായിരുന്നു. ‘ലൂസിഫര്‍’ എന്ന ചിത്രം പ്രേക്ഷക മനസ്സുകളില്‍ ആഴ്ന്നിറങ്ങിയപ്പോള്‍ ചിത്രത്തിലെ ഒരു സീന്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും തിയേറ്ററില്‍ വലിയ ആരവം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പോലീസ് ഓഫീസറുടെ നെഞ്ചത്ത് തൊണ്ണൂറു ഡിഗ്രി അളവില്‍ കാലെടുത്തു വെക്കുന്ന മോഹന്‍ലാലിന്‍റെ മാസ് സീന്‍ കണ്ടു ആരാധകര്‍ അത്ഭുതത്തോടെ കൈയ്യടിച്ചു!. ഇതിനും മുന്‍പും മോഹന്‍ലാല്‍ ഒരു സിനിമയില്‍ ഇത്തരത്തിലുള്ള സമാനമായ രംഗം ചെയ്തിരുന്നു. ഭദ്രന്‍ സംവിധാനം ചെയ്ത ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തിലും മോഹന്‍ലാല്‍ കാലു ഉയര്‍ത്തി വില്ലനെ ചവിട്ടുന്ന രംഗമുണ്ട്. ഭദ്രനോട് ചോദിച്ചിട്ടാണ് പൃഥ്വിരാജ് തന്റെ സിനിമയിലേക്ക് ഇങ്ങനെയൊരു സീന്‍ ചിത്രീകരിച്ചത്. മോഹന്‍ലാലിനെ വെച്ചുള്ള തന്റെ ബ്രില്ല്യന്‍സ് കാണാന്‍ പൃഥ്വിരാജ് ഭദ്രനെ ലൊക്കേഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു.

അതിനെക്കുറിച്ച് ഭദ്രന്റെ പറഞ്ഞത്

‘സാറിന്റെ സ്ഫടികം എന്ന സിനിമ ഞങ്ങള്‍ ഇപ്പോള്‍ ഒരുപാടു തവണ കണ്ടുകൊണ്ടിരിക്കുകയാണെന്ന് പൃഥ്വിരാജ് എന്നെ ഒരു ദിവസം വിളിച്ചു പറഞ്ഞു. ഞാന്‍ എന്റെ സിനിമയില്‍ മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിച്ചത് പോലെയുള്ള ഒരു സീന്‍ ഞങ്ങള്‍ ഇതിലും ആവര്‍ത്തിക്കുന്നുണ്ട് എന്നും പൃഥ്വി അറിയിച്ചു, എന്നെ അത് കാണാന്‍ ക്ഷണിക്കുകയും ചെയ്തു. മോഹന്‍ലാല്‍ വില്ലന്റെ നെഞ്ചില്‍ കാല്‍ ഉയര്‍ത്തി ചവിട്ടുന്ന ഒളിമ്പ്യന്‍ സിനിമയിലെ ആ രംഗമാണ് ലൂസിഫറിലേക്ക് അതിമനോഹരമായ രീതിയില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്. ഞാന്‍ അത് കണ്ടിട്ട് പറഞ്ഞു ‘ഞാന്‍ എടുത്തതിനേക്കാള്‍ മുകളില്‍ നില്‍ക്കുന്ന സീന്‍ ആയിട്ടുണ്ടെന്ന്’. മോഹന്‍ലാലിന്‍റെ ആ മാസ് രംഗം എനിക്ക് അത് അത്ര ത്രില്ലിംഗ് ആയി തോന്നി . ഞാന്‍ ആ സീന്‍ എടുക്കുമ്പോള്‍ മോഹന്‍ലാല്‍ പാന്‍റ് ആയിരുന്നതിന്റെ ഒരു ലിമിറ്റേഷന്‍സ് ഉണ്ടായിരുന്നു. ഇവിടെ മുണ്ട് ആയതു കൊണ്ട് പൃഥ്വിരാജിനു അത് കൂടുതല്‍ ഭംഗിയാക്കാന്‍ സാധിച്ചു. ആ സീന്‍ അത്ര ഭംഗിയായിട്ടാണ് രാജു ചിത്രീകരിച്ചത്’. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button